Skip to main content

ഗാന്ധിജിയുടെ 150-ാം ജ•ദിനവാര്‍ഷികം- 'ഗാന്ധിസ്മൃതി-അക്ഷരദീപം' സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത്

 

    മഹാത്മാഗാന്ധിയുടെ 150-ാം ജ•ദിനവാര്‍ഷികത്തോടനുബന്ധിച്ച് നാഷനല്‍ സര്‍വീസ് സ്‌കീം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടത്തുന്ന 'ഗാന്ധിസ്മൃതി-അക്ഷരദീപം' പരിപാടി ഒക്‌ടോബര്‍ രണ്ടിന്  വിവിധ ആഘോഷ പരിപാടികളോടെ സംഘടിപ്പിക്കും. പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം ടൗണ്‍ഹാളില്‍ രാവിലെ 11ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാ തല പരിപാടികള്‍ക്കും ഇതോടെ തുടക്കമാവും. ചടങ്ങില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍, ജില്ലാകലക്ടര്‍ ജാഫര്‍ മലിക് തുടങ്ങിയവരും സംസ്‌കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ജീവിതം-ദര്‍ശനം-ദേശീയപ്രസ്ഥാനം എന്നിവ അനാവരണം ചെയ്യുന്ന ചരിത്ര ചിത്രപ്രദര്‍ശനം, പുസ്തകോത്സവം, ഹ്രസ്വ ചലച്ചിത്രപ്രദര്‍ശനം, ഇക്കോഷോപ്പ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് ഗാന്ധി ദര്‍ശന്‍ പ്രദര്‍ശനവും പരിപാടിയില്‍ സംഘടിപ്പിക്കും. ഗാന്ധിയന്‍ ചിന്തകള്‍ ചര്‍ച്ച ചെയ്യുന്ന 'ഗാന്ധി സ്മൃതി സദസ്' എന്ന പേരില്‍ സെമിനാറും സംഘടിപ്പിക്കും. സെമിനാറില്‍ വിവിധ സെക്ഷനിലായി മലയാള സര്‍വകലാശാല  സംസ്‌കാര പൈതൃക പഠനം പ്രൊഫസര്‍ ഡോ.കെ.എം ഭരതന്‍, ശുചിത്വമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ്, ഡോ.വി.പി പ്രകാശന്‍, എഴുത്തുകാരന്‍ വി.ആര്‍ സുധീഷ്, രാജേന്ദ്രന്‍ എടത്തുകര തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കും.
   ഒക്‌ടോബര്‍ ഒന്നിന് വൈകീട്ട് മൂന്നിന് മലപ്പുറം നഗരത്തില്‍ നടക്കുന്ന വിളംബര ഘോഷയാത്രയോടെ ഗാന്ധി സ്മൃതി പരിപാടികള്‍ക്ക് തുടക്കമാവും. നാടകയാത്ര, 150 ഗാന്ധിസ്മൃതി സദസുകള്‍, രചനാമത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, ചിത്രരചന, പുസ്തകോത്സവം, ചലിച്ചിത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ പരിപാടിയുടെ അനുബന്ധമായി ജില്ലയില്‍ സംഘടിപ്പിക്കും. എന്‍.എസ്.എസും ജില്ലാ ഇന്‍ഫര്‍മേന്‍ ഓഫീസും ശുചിത്വമിഷനും സംയുക്തമായാണ് ജില്ലയില്‍ ഒരുമാസക്കാലം നീണ്ടു നില്‍ക്കുന്ന ഗാന്ധിസ്മൃതി-അക്ഷരദീപം പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്.
 

date