Skip to main content

സൗജന്യ മത്സരപ്പരീക്ഷ പരിശീലനം

    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ ഉദേ്യാഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സരപ്പരീക്ഷാപരിശീലനം നടത്തുന്നു.  താത്പര്യമുള്ള ഉദേ്യാഗാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, അപേക്ഷിച്ചിട്ടുളള പരീക്ഷകളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷ ഒക്‌ടോബര്‍ 10 നകം  deempm.emp.lbr@kerala.gov.in എന്ന ഇ-മെയിലോ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, കൊണ്ടോട്ടി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ & അസിസ്റ്റന്‍സ് ബ്യൂറോയിലോ സമര്‍പ്പിക്കണം. ഫോണ്‍- 0483-2734904,9497752585. 
 

date