Skip to main content

അക്ഷരശ്രീ മോട്ടിവേഷന്‍ ക്ലാസ് നടത്തി

   പെരിന്തല്‍മണ്ണ ബ്ലോക്കിലെ പത്താംതരം സാക്ഷരത തുല്യത പഠിതാക്കള്‍ക്കായി മോട്ടിവേഷന്‍   ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരസമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗുഡ് ഇംഗ്ലീഷ് കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിര സമിതി  ചെയര്‍മാന്‍ വി.സുധാകരന്‍ സമാപന സന്ദേശം നല്‍കി. കീഴാറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസീത മണിയാണി അധ്യക്ഷത വഹിച്ചു. 
  കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്ഥിര സമിതി ചെയര്‍പേഴ്‌സണ്‍ ജമീല ചാലിയതൊടി, മെമ്പര്‍മാരായ ടി. കെ നദീറ, പി.സമീറ, മുനീറ ഉമ്മര്‍, കൊമ്പന്‍ ഉസ്മാന്‍,  ജില്ല സാക്ഷരത മിഷന്‍ അസിസ്റ്റന്റ് കോ- ഓര്‍ഡിനേറ്റര്‍ ആര്‍. രമേശ് കുമാര്‍ സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ എന്‍. രമാദേവി,  മുന്‍സിപ്പല്‍ നോഡല്‍ പ്രേരക് ശബരികുമാരി  പ്രേരക് അഷ്റഫ് എം എന്നിവര്‍ സംസാരിച്ചു. വിജയഭേരി കോ ഓര്‍ഡിനേറ്റര്‍  ടി. സലീം, ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു.
 

date