Skip to main content

ഏകദിനശില്‍പ്പശാല

 

മഞ്ചേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ വ്യവസായിക എക്സ്റ്റഷന്‍ ഓഫീസര്‍മാര്‍ക്കായി സെപ്തംബര്‍ 27ന് ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ശില്‍പ്പശാല രാവിലെ 10ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യും. ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.അബ്ദുല്‍ വഹാബ് അധ്യക്ഷനാവും. കോഴിക്കോട് ജില്ലാവ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ് മുഖ്യപ്രഭാഷണം നടത്തും. സി.എഫ്.എസ്.സിയുടെ സേവനങ്ങള്‍ കൂടുതലായി പരിചയപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ അന്നേ ദിവസം രാവിലെ 9.30ന് രജിസ്റ്റര്‍ ചെയ്യണം.
 

date