Skip to main content

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്റെ വിവരശേഖരണവുമായി സഹകരിക്കണം

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (മുൻപ് നാഷണൽ സാമ്പിൾ സർവ്വേ ഓഫീസ്) വിവിധ വിഷയങ്ങളിൽ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും കൃഷിക്കാരിൽ നിന്നും മറ്റും കേരളമുൾപ്പെടെ ദേശവ്യാപകമായി വിവരശേഖരണം നടത്തുന്നു. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വഴി ദേശീയ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരും താത്കാലികമായി ഏജൻസി മുഖേന നിയമിക്കുന്ന പ്രാദേശിക ഉദ്യോഗസ്ഥരുമാണ് വിവര ശേഖരണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വിവിധ സർവ്വേകളിൽ സംസ്ഥാനത്തെ ജനങ്ങളുടെ പൂർണ്ണ സഹകരണം എൻ.എസ്.ഒ അഭ്യർത്ഥിച്ചു. ശേഖരിക്കുന്ന വിലപ്പെട്ട വിവരങ്ങൾ മറ്റാർക്കും കൈമാറാതെ രഹസ്യമായി സൂക്ഷിക്കും. വിവരങ്ങൾ രാജ്യത്തിന്റെ നയരൂപീകരണത്തിനുവേണ്ടിയും അതിനോടനുബന്ധിച്ചുള്ള പഠനത്തിനും ഉപയോഗപ്പെടുത്തുന്നതിലൂടെ രാഷ്ട്ര നിർമാണത്തിൽ പ്രധാന പങ്ക് വഹിക്കും. ഇത് സംബന്ധിച്ച സംശയ നിവാരണത്തിനായി എൻ.എസ്.ഒ ഓഫീസുമായി ബന്ധപ്പെടാമെന്ന് കേരളത്തിലെ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ സുനിത ഭാസ്‌കർ അറിയിച്ചു.
പി.എൻ.എക്‌സ്.3463/19

date