Skip to main content

കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ ലഭ്യമാക്കണം

പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹൈസ്‌കൂൾ വിഭാഗം) 2020 ലെ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള അധ്യാപക/ അധ്യാപകേതര ജീവനക്കാരുടെ സെക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി 2016 ജനുവരി ഒന്നു മുതൽ 2018 ഡിസംബർ 31 വരെയുള്ള മൂന്ന് വർഷത്തെ കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ ഒക്‌ടോബർ 18നകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം.  വിശദവിവരങ്ങൾക്ക്: www.education.kerala.gov.in.    
പി.എൻ.എക്‌സ്.3464/19

date