Skip to main content

പാഠം ഒന്ന് പാടത്തേക്ക്' വേങ്കോട് പാടശേഖരത്ത്

 

    സംസ്ഥാന കൃഷിവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'പാഠം ഒന്ന് പാടത്തേക്ക്' പരിപാടിയുടെ ഭാഗമായി ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ വേങ്കോട് പാടശേഖരത്ത് വി. ജോയ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഞാറുനട്ടു. കൃഷി മാനവരാശിയുടെ നിലനില്‍പ്പിന് ആവശ്യമാണെന്നും ഏതു തൊഴിലിനെക്കാളും മികച്ചതാണ് കാര്‍ഷികവൃത്തിയെന്നും എം.എല്‍.എ പറഞ്ഞു.

    കൃഷിയെ അടുത്തറിയാന്‍ ഇലകമണ്‍ പാളയംകുന്ന് പ്രദേശത്തെ സ്‌കൂളുകളിലെ കുട്ടികള്‍ പാടശേഖരത്തിലെത്തി. പരിപാടിയുടെ ഭാഗമായി വിത്തു മുതല്‍ വിപണി വരെയുള്ള നെല്ലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തിയത് വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും കുട്ടികള്‍ കൃഷി ഉദ്യോഗസ്ഥരോടു ചോദിച്ചു മനസിലാക്കി.

    ഇലകമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമംഗല, വൈസ് പ്രസിഡന്റ്് ജോസ്, വാര്‍ഡ് മെമ്പര്‍മാര്‍, കൃഷി-വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1068/2019)

 

 

date