Skip to main content

മീമ്പാട്ട് പാഠശേഖരത്ത് ഞാറു നട്ടു

 

    സംസ്ഥാന കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'പാടം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭയിലെ മീമ്പാട്ട് പാഠശേഖരത്തില്‍ നഗരസഭ ചെയര്‍മാന്‍ എം.പ്രദീപ് ഞാറു നട്ടു. ആറ്റിങ്ങല്‍ പ്രദേശത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയുടെ ഭാഗമായി. കൃഷിയുടെ ആവശ്യകതയെക്കുറിച്ചും വിവിധ കൃഷിരീതികളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച്  മികച്ച കര്‍ഷകരെയും കര്‍ഷക രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ച വച്ച അവനവഞ്ചേരി ഹൈസ്‌കൂളിലെ എസ്.പി.സി അധ്യാപകന്‍ സാബുവിനെയും ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാര്‍ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1071/2019)

 

 

date