Skip to main content

മഹാത്മഗാന്ധിയുടെ 150-ാം  ജന്മവാർഷികാഘോഷം: ക്വിസ് മത്സരം സംഘടിപ്പിക്കും

ആലപ്പുഴ: മഹാത്മഗാന്ധിയുടെ 150-ാംമത്  ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി ലിയോ തെർട്ടീന്ത് എൻ.എസ്.എസ് യൂണിറ്റ് മഹാത്മ സെസ്‌ക്യൂ സെന്റീനീയൽ എന്ന പേരിൽ ജില്ലയിലെ വിവിധ ഹയർ സെക്കൻഡറി ഹൈസ്‌കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് കൊണ്ട് ക്വിസ് മത്സരം നടത്തുന്നു. ഗാന്ധിയും ഇന്ത്യയും, പൊതുവിജ്ഞാനം, സമകാലിക സംഭവങ്ങൾ എന്നിവയാണ് വിഷയങ്ങൾ.ഒക്‌ടോബർ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം. വിജയികൾക്ക് ക്യാഷ് അവാർഡ് നൽകും. ഫോൺ: 9846734120.

 

date