Skip to main content

പരീക്ഷ പരിശീലന പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:പിന്നാക്ക സമദുദായങ്ങളിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കും വിദ്യാർഥികൾക്കും കേന്ദ്ര സംസ്ഥാന സർവ്വീസിലും, പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷ പരിശീലനത്തിന് ധനസഹായം നൽകുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം ആൻഡ് ട്രെയിനിങ് പദ്ധതിയിലേക്ക്  പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/എൻജിനീയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ഗേറ്റ്/ മാറ്റ്, നെറ്റ്/യു.ജി.സി/ ജെ.ആർ.എഫ് തുടങ്ങിയ വിവിധ മത്സരപരീക്ഷ പരിശീലനത്തിന് അപേക്ഷിക്കാം. www.eep.bcdd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ നൽകണം.ഒക്ടോബർ 20 ആണ് അവസാന തീയതി.  ഓൺലൈൻ അപേക്ഷയുടെ പ്രന്റ് ഔട്ടും അനുബന്ധരേഖകളും പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖല ഓഫീസിൽ നൽകണം. കൂടുതൽ വിവരത്തിന്  www.bcdd.kerala.gov.in ഫോൺ:0484-2429130

ചിത്രരചന മത്സരവും ഉപന്യാസ മത്സരവും

ആലപ്പുഴ: എയ്ഡ്സ്  കൺട്രോൾ സൊസൈറ്റിയുടെയും ജില്ല ടി.ബി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്‌കൂൾ കുട്ടികൾക്ക് ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ചിനകം ജില്ല ടി.ബി.സെന്റിൽ  എത്തിക്കേണ്ടതാണ് . ചിത്രരചനയ്ക്ക് രക്തദാനത്തിന്റെ നേട്ടങ്ങൾ, ഉപന്യാസത്തിന്  എച്ച്. ഐ.വിയും രക്തദാനവും എന്നതാണ് വിഷയം.

ലോകരക്തദാന ദിനാചരണ ക്യാമ്പ് സംഘടിപ്പിക്കുന്നു

ആലപ്പുഴ: ഡി.എ.സി ഒയുടെയും ജില്ല  ടി.ബി കേന്ദ്രത്തിന്റെയും സഹകരണത്തോടെ ലോകരക്തദാന ദിനാചരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചേർത്തല ഐ.ടി.ഐ കോളജിൽ ഒക്ടോബർ ഒന്നിന് രാവിലെ 10നു ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ അനിതകുമാരി ഉദ്ഘാടനം നിർവഹിക്കും. ജനകീയ റാലി,ഫ്ളാഷ് മോബ്, തെരുവ് നാടകം, ഉപന്യാസ മത്സരം, ചിത്രരചന  തുടങ്ങിയവയുണ്ടാകും.ക്യാമ്പിന്റെ ഭാഗമായി ഐ.ടി.ഐ കോളജിലെ വിദ്യാർത്ഥികൾ രക്തദാനം നടത്തും.

കുടുംബശ്രീ ജില്ല കലോത്സവം നാളെ (29.09.2019)

ആലപ്പുഴ: കുടുംബശ്രീ ജില്ലാ കലോത്സവം 'അരങ്ങ് 2019' ആലപ്പുഴ മുഹമ്മദൻസ് ഹൈസ്‌കൂളിൽ നാളെ രാവിലെ ഒൻപതു മുതൽ അഞ്ചുവരെ നടക്കും. മൂന്ന് വേദികളിലായി 34 മത്സര ഇനങ്ങളിൽ 500ൽ അധികം വനിതകൾ മാറ്റുരയ്ക്കുന്ന അരങ്ങിന്റെ ഒരുക്കം അവസാനഘട്ടത്തിലാണ്.

18 മുതൽ 35 വയസ്സു വരെയും അതിനു മുകളിലുമുള്ള വനിതകൾക്കായി  രണ്ടുവിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങൾ  സ്‌കൂൾ കലോത്സവവേദികളെ അനുസ്മരിപ്പിക്കും വിധമാണ് സംഘാടകർ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതോടൊപ്പം ബാലസഭാ കുട്ടികൾക്കായുള്ള ജില്ലാതല ഫുട്‌ബോൾ മത്സരങ്ങൾ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും.

അരങ്ങ് 2019ന്റെ ഉദ്ഘാടനം ആലപ്പുഴ സബ് കളക്ടർ വി.ആർ. കൃഷ്ണ തേജയും വിജയികൾക്കുള്ള സമ്മാനദാനം ചലച്ചിത്രതാരം മിനോണും നിർവ്വഹിക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ജെ. പ്രശാന്ത് ബാബു, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരായ കെ.ബി അജയകുമാർ, പി സുനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

date