Skip to main content

ലോക ഹൃദയാരോഗ്യദിനം - നടത്തമത്സരം സംഘടിപ്പിച്ചു

       ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യകേരളത്തിന്റെയും റാഫ്, റോട്ടറി ക്ലബ് ഐ.എം.എ എന്നിവയുടെ  സംയുക്താഭിമുഖ്യത്തില്‍ ലോകഹൃദയാരോഗ്യദിനം ആചരിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളില്‍ പി.ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന അധ്യക്ഷയായി. ദിനാചരണത്തിന്റെ ഭാഗമായി നടത്ത മത്സരം സംഘടിപ്പിച്ചു. മലപ്പുറം ഗവ.കോളജ് പരിസരത്ത് നിന്നാംരംഭിച്ച മത്സരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ജില്ലാപൊലീസ് മേധാവി  യു.അബ്ദുള്‍ കരീം എന്നിവര്‍ സംയുക്തമായി ഫ്‌ളാഗ്ഓഫ് ചെയ്തു. 
   മത്സരത്തില്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ സുനില്‍ പോള്‍ ഒന്നാംസ്ഥാനവും, മന്‍സൂര്‍ വടക്കമണ്ണ രണ്ടാം സ്ഥാനവും സയണ്‍ പീററര്‍ മൂന്നാം സ്ഥാനവും നേടി. സ്ത്രീകളുടെ വിഭാഗത്തില്‍ കൂട്ടിലങ്ങാടിയിലെ ആശാ വര്‍ക്കര്‍ നിര്‍മല ഒന്നാംസ്ഥാനവും ടിന്റു രണ്ടാം സ്ഥാനവും ജലീസ മൂന്നാം സ്ഥാനവും നേടി. വകുപ്പ് തലത്തില്‍ ഡോ.എ ഷിബുലാല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. റാഫ്, റോട്ടറി ക്ലബ്, ആശവര്‍ക്കേഴ്‌സ് കുന്നുമ്മല്‍ കൂട്ടായ്മ, താമരക്കുഴി റെസിഡന്‍ഷ്യല്‍ അസോസിയേഷന്‍, വ്യാപാരി വ്യവസായി യൂത്ത് വിങ്, വോയ്‌സ് മുണ്ടുപറമ്പ്, സൗഹൃദം റെസിഡന്‍സ് അസോസിയേഷന്‍, എന്‍ജിഒ അസോസിയേഷന്‍, ലയണ്‍സ് ക്ലബ്, സൗഹൃദം റെസിഡന്‍സ് അസോസിയേഷന്‍ ജെസിഐ തുടങ്ങിയവര്‍ മത്സരവുമായി സഹകരിച്ചു. വിജയികള്‍ക്കുളള ട്രോഫിയും ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.
   മലപ്പുറം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.എച്ച് ജമീല, വാര്‍ഡ് കൗണ്‍സിലര്‍  ടി.മുഹമ്മദ് കുട്ടി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ.ഷിബുലാല്‍, എന്‍.സി.ഡി നോഡല്‍ ഓഫീസര്‍ ഡോ. അഹമ്മദ് അഫ്‌സല്‍, ആര്‍ദ്രം അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ഫിറോസ്ഖാന്‍, ടെക്‌നിക്കല്‍ അസിസ്‌ററന്റ് യു.കെ കൃഷ്ണന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ പി.രാജു, റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവര്‍ണര്‍ അനില്‍ പത്മനാഭ, ഐ.എം.എ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ഹാമിദ് ഇബ്രാഹിം., റാഫ ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് മാമ്പ്ര, വി.പി സുബ്രമണ്യന്‍, ഗഫാര്‍ അലി, സുബൈദ, റഫീഖ്, അജിത, ശംസു താമരക്കുഴി,  കെ.ഹൈദരലി.  തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date