Skip to main content

വിദ്യാർത്ഥികൾക്ക് ഖാദിഗ്രാമവ്യവസായ ബോർഡിന്റെ ക്വിസ് മൽസരം

മഹാത്മജിയുടെ 150-ാം ജൻമദിനവാർഷികാഘോഷത്തിന്റെ ഭാഗമായി, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. മഹാത്മാ ഗാന്ധിയെക്കുറിച്ച് നവതലമുറയ്ക്ക് അറിയാനായി സംസ്ഥാനത്തെ സർക്കാർ/ എയിഡഡ്/അൺ എയിഡഡ് വിദ്യാലയങ്ങളിലെ എട്ടു മുതൽ 12 വരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ഒക്‌ടോബർ ഒന്നിന് അയ്യങ്കാളി ഹാളിൽ (വി.ജെടി ഹാൾ) പ്രജ്ഞ 2019 എന്ന പേരിൽ സംസ്ഥാനതല ക്വിസ്സ് മത്സരം നടത്തും.  ഗ്രാൻഡ് മാസ്റ്റർ ജി.എസ.് പ്രദീപാണ് നയിക്കുന്നത്. മത്സര വിജയികൾക്ക് ക്യാഷ് അവാർഡ്, പ്രശസ്തിപത്രം, ശിൽപം എന്നിവ നൽകും. ഒന്നാം സമ്മാനം 10001 രൂപ, രണ്ടാം സമ്മാനം 7001 രൂപ, മൂന്നാം സമ്മാനം 5001 രൂപ.  കൂടാതെ ഒന്നാം സമ്മാനം നേടുന്ന സ്‌കൂളിന് ഖാദി ബോർഡിന്റെ വജ്ര ജൂബിലി സ്മാരക എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും. 75 ശതമാനം പൊതുവിജ്ഞാനവും 25 ശതമാനം ഗാന്ധിജിയും സ്വാതന്ത്ര്യസമരവും  എന്നതായിരിക്കും മത്സരത്തിന്റെ സ്വഭാവം.
രാവിലെ 10.30 ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഖാദി കമ്മീഷൻ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ.പി. ലളിതാമണി അദ്ധ്യക്ഷത വഹിക്കും. മത്സര വിജയികൾക്ക്  വൈകിട്ട് അഞ്ചിന് വ്യവസായ കായിക യുവജനകാര്യ മന്ത്രി ഇ.പി. ജയരാജൻ സമ്മാനദാനം നിർവ്വഹിക്കും.
      ഒക്‌ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ഖാദി ബോർഡ് അങ്കണത്തിൽ ഖാദി നൂൽ കൊണ്ട് തയ്യാറാക്കിയ വിസ്തൃതമായ ഗാന്ധിജിയുടെ ചിത്രം പ്രദർശിപ്പിക്കും. തുടർന്ന് ഗാന്ധിസ്മൃതിയും പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.  
പി.എൻ.എക്‌സ്.3496/19

 

date