Skip to main content

നിയമസഭാസാമാജികർക്കായി പ്രഭാഷണ പരിപാടി നടത്തും

കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആന്റ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ നിയമസഭാ സാമാജിക്കാർക്കായി ഇന്ന് (ഒക്‌ടോബർ ഒന്ന്) 1.30 ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ ഇന്ത്യൻ സാമ്പത്തിക പ്രതിസന്ധിയും കാർഷിക മേഖലയും എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു.
പ്രമുഖ ഗവേഷകനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ.ദെവീന്ദർ ശർമ്മ വിഷയം അവതരിപ്പിക്കും. നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്.സുനിൽകുമാർ മുഖ്യാതിഥി ആയിരിക്കും.
പി.എൻ.എക്‌സ്.3502/19

date