Skip to main content

ലോകവയോജന ദിനാഘോഷം ഇന്ന് (ഒക്‌ടോബർ 1)

വഴുതയ്ക്കാട് ജവഹർ സഹകരണ എംപ്ലോയീസ് ഭവനിൽ ഇന്ന് (ഒക്‌ടോബർ 1) രാവിലെ 10.30ന് ആരോഗ്യ വനിതാ ശിശു വികസന സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്യും. വയോജനങ്ങൾക്കുള്ള വിവിധ പദ്ധതി വിവരങ്ങളടങ്ങിയ പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, നഗരസഭ ഡെപ്യൂട്ടിമേയർ അഡ്വ. രാഖി രവികുമാർ, സ്‌പെഷ്യൽ സെക്രട്ടറി ബിജുപ്രഭാകർ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.3508/19

date