Skip to main content

വന്യജീവി വാരാഘോഷം സംഘടിപ്പിക്കും

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വന്യജീവി വാരാഘോഷം മ്യൂസിയം ഓഡിറ്റോറിയത്തിൽ ഇന്ന് (ഒക്‌ടോബർ 1) രാവിലെ 11ന് സാസ്‌കാരിക വകുപ്പ് അഡീഷണൽ സെക്രട്ടറി കെ. ഗീത ഉദ്ഘാടനം ചെയ്യും. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി രണ്ടിന് ഹൈസ്‌കൂൾ/ കോളേജ് വിദ്യാർഥികൾക്കായി ക്വിസ്സ് മത്സരം, മൂന്നിന് യു.പി/ ഹൈസ്‌കൂൾ/  കോളേജ് വിദ്യാർഥികൾക്കായി പ്രബന്ധ രചനാ മത്സരം. നാലിന് യു.പി/ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ചെറുകഥാ രചനാ മത്സരം, അഞ്ചിന് ഹൈസ്‌കൂൾ/ കോളേജ് വിദ്യാർഥികൾക്കായി പ്രസംഗ മത്സരം, ആറിന് എൽ.കെ.ജി/ യു.കെ.ജി/ എൽ.പി/ യു.പി/ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി/ കോളേജ് വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. മൂന്നിന് പശ്ചിമഘട്ട സംരക്ഷണം മുഖ്യ വിഷയമായി ഏകദിന സെമിനാർ നടത്തും. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്‌ടോബർ രണ്ട് മുതൽ എട്ട് വരെ സ്‌കൂൾ/ കോളേജ് വിദ്യാർഥികൾക്ക് മൃഗശാല പ്രവേശനം സൗജന്യമായിരിക്കും.
പി.എൻ.എക്‌സ്.3510/19

date