Skip to main content

ഗാന്ധി ജയന്തി: ജില്ലാതല ഉദ്ഘാടനം നാളെ എക്‌സിബിഷന്‍, ഗാന്ധി സന്ദേശ റാലി, കളരിപ്പയറ്റ് പ്രദര്‍ശനം

ഈ വര്‍ഷത്തെ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ (ഒക്‌ടോബര്‍ രണ്ട്) കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. രാവിലെ 10 മണിക്ക് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും. മേയര്‍ സുമ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഗാന്ധി ചരിത്ര ഫോട്ടോ പ്രദര്‍ശനം കെ സുധാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഗാന്ധിജയന്തി സന്ദേശം നല്‍കും. തുടര്‍ന്ന് കളരിപ്പയറ്റ് പ്രദര്‍ശനം നടക്കും.  രാവിലെ ഒമ്പത് മണിക്ക് കണ്ണൂര്‍ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് സെന്‍്‌റ് മൈക്കിള്‍സ് സ്‌കൂളിലേക്ക് ഗാന്ധി ജയന്തി സന്ദേശ റാലി ആരംഭിക്കും. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എന്‍സിസി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് എന്‍എസ്എസ് എന്നിവയുടെ സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്.  ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.  
പുല്ലൂപ്പി ലക്ഷംവീട് കോളനിയില്‍ ശുചീകരണവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കും.   പുഴാതി ഗവ.എച്ച് എസ് എസിലെ എന്‍ എസ് എസ് യൂനിറ്റ്, യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് കോളനി ശുചീകരണം.  എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 11 മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ ബിഗ് ക്യാന്‍വാസ്  - സമൂഹ ചിത്രരചന സംഘടിപ്പിക്കും.  തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

date