Skip to main content

അന്തര്‍ ദേശീയ വയോജന ദിനം ഇന്ന് ജില്ലാതല ഉദ്ഘാടനം വേങ്ങരയില്‍

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷാ മിഷന്‍, വേങ്ങര പഞ്ചായത്ത്  സായംപ്രഭാ ഹോം എന്നിവയുടെ സഹകരണത്തോടെ ഇന്ന് (ഒക്‌ടോബര്‍ ഒന്ന്)  അന്തര്‍ദേശിയ വയോജനദിനം  വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ ഒന്‍പതിന് വേങ്ങര ബസ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് വേങ്ങര വ്യാപാര ഭവനില്‍ രാവിലെ 9.30ന് മുതല്‍ നടക്കുന്ന ജില്ലാതല പരിപാടികള്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ അധ്യക്ഷനാവും. 
എം.പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മുതിര്‍ന്ന പൗര•ാര്‍ക്ക് സൗജന്യമായി ഗ്ലൂക്കോ മീറ്റര്‍ വിതരണം ചെയ്യും. സംസ്ഥാന വയോജന കൗണ്‍സില്‍ അംഗം സി.വിജയലക്ഷ്മി  വിവിധ പദ്ധതികള്‍ വിശദീകരിക്കുന്ന ലഘുലേഖ പ്രകാശനം ചെയ്യും.
പരിപാടിയില്‍ മുതിര്‍ന്ന പൗര•ാരെ ആദരിക്കുന്ന ചടങ്ങും നടക്കും. മുതിര്‍ന്ന പൗര•ാര്‍ക്കുള്ള നിയമ പരിരക്ഷയെപ്പറ്റി അഡ്വ. സുജാത എസ്.വര്‍മ്മ ക്ലാസ്സെടുക്കും. അന്യം നിന്നുപോയ നാടന്‍ കലാപരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. വിവിധ സായംപ്രഭാ ഹോമുകളില്‍ നിന്ന് ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം മുതിര്‍ന്നപൗര•ാര്‍ പരിപാടിയില്‍ പങ്കെടുക്കും. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അബ്ദുല്‍ ഹഖ്, പഞ്ചായത്ത് പ്രസിഡന്റ് വി.കെ കുഞ്ഞാലന്‍കുട്ടി, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും. 
 

date