Skip to main content

ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും തൊഴിലാളികളെ അനുമോദിക്കലും ; സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു

   നന്നംമുക്ക്  ഗ്രാമ പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം  ലഭിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും  100 തൊഴില്‍ ദിനങ്ങള്‍  പൂര്‍ത്തിയാക്കിയ  ദേശീയ തൊഴിലുറപ്പ്  പദ്ധതി   തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.   നിരവധി മാതൃക പ്രവര്‍ത്തനങ്ങളാല്‍ വലിയ മുന്നേറ്റമുണ്ടാക്കുന്ന പഞ്ചായത്താണ് നന്നംമുക്ക് പഞ്ചായത്തെന്നും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് ലഭിച്ച പഞ്ചായത്തിന് ഇനിയും മികച്ച ജനസേവനം നല്‍കാന്‍ കഴിയട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആവശ്യങ്ങളുമായി വരുന്ന ജനങ്ങളോട് നല്ല രീതിയില്‍ ഇടപെടണമെന്നും സ്പീക്കര്‍ പറഞ്ഞു.
   ചങ്ങരംകുളം സ്‌നേഹ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി അബ്ദുള്‍ കരീം അധ്യക്ഷനായി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം അറ്റുണ്ണി തങ്ങള്‍ മുഖ്യാതിഥിയായി. 100 തൊഴില്‍ ദിനങ്ങള്‍  പൂര്‍ത്തിയാക്കിയ  ദേശീയ തൊഴിലുറപ്പ്  പദ്ധതി   തൊഴിലാളികളെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ.വി അബ്ദുള്‍ കരീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍, വൈസ് പ്രസിഡന്റ് ടി.കോമളം എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ചടങ്ങില്‍ മറ്റു ജനപ്രതിനിധികള്‍ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date