Skip to main content

വിദ്യാര്‍ഥികള്‍ക്ക് മത്സരം

ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി  പെയിന്‍റിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ മൂന്നിന് രാവിലെ 11ന് കോട്ടയം ജവഹര്‍ ബാലഭവന്‍ ഹാളിലാണ് എല്‍.പി, യു.പി, ഹൈസ്ക്കൂള്‍ വിഭാഗങ്ങളിലുളള മത്സരം. വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രമോ സ്കൂള്‍ ഐ.ഡി കാര്‍ഡോ സഹിതം  രാവിലെ 10ന് എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. പെയിന്‍റിംഗിനുളള പേപ്പര്‍ നല്‍കുന്നതാണ്. ഫോണ്‍: 0481 2562558

date