Skip to main content

വയോജന ദിനാഘോഷം ഇന്ന്  (ഒക്ടോബര്‍ 1)

സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യസുരക്ഷാ മിഷന്‍ വയോമിത്രം പദ്ധതി, കോട്ടയം മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വയോജനദിനാഘോഷവും വയോജനോത്സവവും ഇന്നു(ഒക്ടോബര്‍ 1) രാവിലെ 10.30ന് കോട്ടയം മാമ്മന്‍ മാപ്പിളഹാളില്‍ നടക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ബിന്ദു സന്തോഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ അനിതാ രാജു, കോട്ടയം മുനിസിപ്പാലിറ്റി സ്റ്റാന്‍റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ. കെ പ്രസാദ്, ലീലാമ്മ ജോസഫ്, ജോസ് പള്ളിക്കുന്നേല്‍, കെ. ജെ സനില്‍, ലില്ലിക്കുട്ടി മാമ്മന്‍, കൗണ്‍സിലര്‍ എസ്. ഗോപകുമാര്‍, സാമൂഹ്യ സുരക്ഷാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോജി ജോസഫ്,  സീനിയര്‍ സിറ്റിസണ്‍സ് സംഘടനാ ഭാരവാഹികളായ  പ്രൊഫ. എസ്. ശിവദാസ്, അഡ്വ. കെ. കെ. നീലകണ്ഠ കുറുപ്പ്, തോമസ് പോത്തന്‍ തുടങ്ങിയവര്‍ സംസാരിക്കും. 

 

മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമവും  സംരക്ഷണവും  സംബന്ധിച്ച നിയമം 2007 നെ അടിസ്ഥാനമാക്കി പി. എച്ച് ചിത്ര ക്ലാസെടുക്കും. കോട്ടയം നഗരസഭാ അധ്യക്ഷ ഡോ. പി. ആര്‍ സോന സ്വാഗതവും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എം.എം. മോഹന്‍ദാസ് നന്ദിയും പറയും. 

date