Skip to main content

നൈപുണ്യ പരിശീലനം

ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ  കൗശല്യ യോജനയില്‍ സൗജന്യ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ആന്‍റ് ഹൗസ് കീപ്പിംഗ് എക്സിക്യൂട്ടീവ്, സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സിസിടിവി സൂപ്പര്‍വൈസര്‍ ആന്‍റ് അണ്‍ ആംഡ് സെക്യൂരിറ്റി ഗാര്‍ഡ് എന്നീ കോഴ്സുകളിലാണ് പരിശീലനം. 

 

പ്ലസ്ടൂ/തത്തുല്യ യോഗ്യതയും 18നും 35നും ഇടയില്‍ പ്രായവുമുളള യുവതി- യുവാക്കള്‍ക്ക് അപേക്ഷിക്കാം. ബിപിഎല്‍, ന്യൂനപക്ഷം, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് സംവരണമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്            താമസം, ഭക്ഷണം, പഠനോപകരണം, യൂണിഫോം എന്നിവ സൗജന്യമായി ലഭിക്കും. ഫോണ്‍: 9048088100, 9048181100 

(കെ.ഐ.ഒ.പി.ആര്‍ 1566/19)

date