Skip to main content

തൊഴില്‍ ബോധവല്‍ക്കരണ ശില്‍പശാല

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് വയനാട് ജില്ലയിലെ അമൃത് മുഖേന ഒക്‌ടോബര്‍ നാലിന് മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തൊഴില്‍ ബോധവല്‍ക്കരണ ശില്‍പശാല നടത്തുന്നു. പ്ലസ് ടു, ഐ.ടി.ഐ, നഴ്‌സിംഗ്, ഡിഗ്രി യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04864224399.
ദേശീയ സന്നദ്ധ രക്തദാന ദിനാചരണം ഇന്ന് (ഒക്‌ടോബര്‍ 1)
ഒക്‌ടോബര്‍ ഒന്ന് ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്നു. ബോധവല്‍ക്കരണത്തിലൂടെ രക്തദാനത്തിന് സ്വമേധയാ എല്ലാവരെയും സന്നദ്ധരാക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. ജിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്‌ടോബര്‍ 1) ഉച്ചകഴിഞ്ഞ് 1.30ന് അറക്കുളം ആശുപത്രി ജംഗ്ഷനില്‍ നിന്നും ബോധവല്‍ക്കരണ റാലിയോടെ ആരംഭിച്ച് മൂലമറ്റം സെന്റ് ജോസഫ് കോളേജില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം, സെമിനാര്‍, രക്തദാന പ്രതിജ്ഞ, എക്‌സിബിഷന്‍ എന്നിവ നടത്തും.
ജില്ലാതല ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട് നിര്‍വ്വഹിക്കും. അറക്കുളം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടോമി ജോസഫ് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍ മുഖ്യപ്രഭാഷണം നടത്തും. നോഡല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗ്ഗീസ് വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.വി. സുനിത, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലീന അഗസ്റ്റിന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ഗോപിനാഥ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീകല ഗോപി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.കെ. സുഷമ, ഡോ. ഗുരേഷ് വര്‍ഗ്ഗീസ്, കോളേജ് പ്രിന്‍സിപ്പാള്‍ സാജു എം സെബാസ്റ്റ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എന്‍. വിനോദ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ജയിംസ് സി.ജെ, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ കെ.സി ചാക്കോ, മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില ബേബി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോജോ സിറിയക്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി,  അറക്കുളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വില്‍സണ്‍ മാത്യു എന്നിവര്‍ സംസാരിക്കും.
 

date