Skip to main content
ദേശീയ ക്ലാസിക്കൽ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ കേരളം ഓവറോൾ കിരീടം നേടുന്നു

കപ്പുയർത്തി കേരളം ; ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന്  സമാപനം

 

 

     മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ കഴിഞ്ഞ നാലു  ദിവസങ്ങളായി നടന്നു വന്നിരുന്ന ദേശീയ ക്ലാസിക്‌ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് സമാപനം കുറിച്ചപ്പോൾ 271  പോയിന്റോടെ ആതിഥേയരായ കേരളം ഒന്നാമതെത്തി.16  സ്വർണ്ണം 16 വെള്ളി 9 വെങ്കലം എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ നേട്ടം . 246 പോയിന്റ് കരസ്ഥമാക്കിയ  മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 198 പോയിന്റോടെ മധ്യപ്രദേശ് മൂന്നാം സ്ഥാനവും നേടി. 21 ദേശീയ റെക്കോഡുകൾ പിറന്ന  ചാമ്പ്യൻഷിപ്പിൽ 12 റെക്കോഡുകൾ കേരളത്തിന്റെ സംഭാവനയാണ്.

700 ഓളം കായിക താരങ്ങൾ പങ്കെടുത്ത  ചാമ്പ്യൻഷിപ്പ് സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു.

         മത്സരങ്ങൾക്ക് ശേഷം നടന്ന സമാപന  സമ്മേളനം   റോഷി അഗസ്റ്റ്യൻ  എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല അഭിമാനകരമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും

ജില്ലയുടെ കായിക രംഗം മുന്നോട്ട് കുതിക്കുകയാണെന്നും എം എൽ എ പറഞ്ഞു. ഇടുക്കി ആർ ഡി ഒ അതുൽ  സ്വാമിനാഥ് ,  മുൻ എം.എൽ.എ കെ കെ ജയചന്ദ്രൻ, കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് അംഗം സി വി വർഗ്ഗീസ് ,പാവനാത്മ കോളേജ് മാനേജർ ഫ. ജോസ് പ്ലാച്ചിക്കൽ,പവർ ലിഫ്റ്റിങ് ഇന്ത്യ ജനറൽ സെക്രട്ടറി  പി ജെ ജോസഫ് അർജുന , ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, പവർ ലിഫ്റ്റിങ് ഇന്ത്യ ട്രെഷറർ രത്തൻ കുമാർ ബാസക് , കോളേജ് പ്രിൻസിപ്പാൾ വി.ജോൺസൻ

വി.കേരള പവർ ലിഫ്റ്റിങ് അസോസിയേഷൻ സെക്രട്ടറി  സതീഷ്‌കുമാർ,ജില്ലാ പഞ്ചായത്ത് മെമ്പർ  നോബിൾ ജോസഫ് ,പ്രോഗ്രാം കൺവീനർ ഫ. ബെന്നിച്ചൻ സ്കറിയ, ജനപ്രതിനിധികൾ സാംസ്കാരിക പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date