Skip to main content

ഗാന്ധിജയന്തി നിയമസഭാസമുച്ചയത്തിൽ ആഘോഷിച്ചു

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജൻമവാർഷികദിനം നിയമസഭാ സമുച്ചയത്തിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ ഒൻപതിന് നടന്ന ചടങ്ങിൽ നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുഷ്പാർച്ചന നടത്തി. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഒ. രാജഗോപാൽ എം.എൽ.എ, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ, മറ്റു രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ, നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.
പി.എൻ.എക്‌സ്.3542/19

 

date