Skip to main content

'സ്വച്ഛ് ഭാരത് ദിവസ്' പൂതാടി ഗ്രാമ പഞ്ചായത്തിന് ക്ഷണം

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മ വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്രജല ശക്തി മന്ത്രാലയം സംഘടിപ്പിക്കുന്ന 'സ്വച്ഛ് ഭാരത് ദിവസ്' പരിപാടിയില്‍ പങ്കെടുക്കുവാന്‍ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രുഗ്മിണി സുബ്രഹ്മണ്യന്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘം ഗുജറാത്തില്‍ എത്തി. സ്വച്ഛ് ഭാരത് ദനിത്തോടനുബന്ധിച്ച് നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ കേരളത്തിലെ എട്ട് ഗ്രാമപഞ്ചായത്ത് പ്രസ്ഡന്റുമാരും, രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ഉള്‍പ്പെടെ പത്ത് പ്രതിനിധികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന ശുചിത്വമിഷന്‍ ഡയറക്ടറും, അഡീഷണല്‍ ഡവലപ്‌മെന്റ് കമ്മീഷണറുമായ പി.ഡി.ഫിലിപ്പിന്റെ നേതൃത്വത്തിലാണ് കേരള സംഘം ഗുജറാത്തിലെത്തിയിട്ടുളളത്.
കേരള സംഘത്തെ നയിക്കുന്നത് കേരളത്തില്‍ വളരെ മികവോടെയും കാര്യക്ഷമവുമായ രീതിയില്‍ ശുചിത്വമാലിന്യ സംസ്‌കരണ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഹരിത കേരളം, മാലിന്യസംസ്‌കരണം, തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, മികച്ച പദ്ധതി നിര്‍വ്വഹണം, ആരോഗ്യരംഗത്തെ മികവ് എന്നിവയെല്ലാം പരിഗണിച്ചാണ് പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യന്‍ തിരഞ്ഞെടുക്കപ്പെട്ടത്.

date