Skip to main content

കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍  സിറ്റിംഗ് നടത്തി.  ചെയര്‍മാന്‍ ജസ്റ്റിസ് പി  എസ് ഗോപിനാഥന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന്‍ അംഗങ്ങളായ കൂട്ടായി ബഷീര്‍, കെ എ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.
മയ്യില്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, പയ്യന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും വായ്പയെടുത്ത രണ്ട് മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് കടാശ്വാസമായി 1,19,278 രൂപ പ്രസ്തുത ബാങ്കുകള്‍ക്ക് അനുവദിക്കുന്നതിന് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കടാശ്വാസം ശുപാര്‍ശ ചെയ്ത രണ്ട് കേസുകളില്‍ കടാശ്വാസ തുക അനുവദിക്കുന്നതിനും അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് കടാശ്വാസമായി അനുവദിച്ച 26,713 രൂപ ലഭിച്ചില്ലെന്ന പരാതി പരിശോധിക്കാനും ജോയിന്റ് രജിസ്ട്രാര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.  
സിറ്റിംഗില്‍ 24 കേസുകള്‍ കമ്മീഷന്‍ പരിഗണിച്ചു. രണ്ട് കേസുകള്‍ കക്ഷികള്‍ ഹാജരില്ലാത്തതിനാല്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കാന്‍ തീരുമാനമായി. കണ്ണൂര്‍ ജില്ലാ സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടര്‍ സൈമുന്നീസ, സീനിയര്‍ ഓഡിറ്റര്‍ സീമ, സീനിയര്‍ ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍ കാണി, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.   

date