Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് ജില്ലയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പാക്കിവരുന്ന സോഷ്യല്‍ മൊബിലൈസേഷന്‍ പദ്ധതിയില്‍ ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് കമ്മ്യൂണിറ്റി മോട്ടിവേറ്റര്‍മാരെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 6,000 രൂപയാണ് ഓണറേറിയം. ഏതെങ്കിലും വിഷയത്തില്‍ ബിരുദധാരിയും മത്സ്യത്തൊഴിലാളി ആശ്രിതരുമായിരിക്കണം.  താല്‍പര്യമുള്ളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ഫോട്ടോ പതിച്ച അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്‌ടോബര്‍ 10ന് രാവിലെ 10.30 ന്  കണ്ണൂര്‍ ഫിഷീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ കൂടിക്കാഴ്ചക്ക് ഹാജരാണം. ഫോണ്‍: 0497 2731081.

 ഡാറ്റാ എന്യൂമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്റ് ഡാറ്റാകലക്ഷന്‍ ആന്റ് ഫിഷിംഗ് സര്‍വ്വേ നടത്തുന്നതിന് ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ഡാറ്റാ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ് വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 21 നും 36 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  യാത്രാബത്ത ഉള്‍പ്പെടെ പ്രതിമാസം 25,000 രൂപ വേതനം ലഭിക്കും.  താല്‍പര്യമുള്ളവര്‍ ഒക്‌ടോബര്‍ 10 ന് രാവിലെ 11 മണി മുതല്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യുവില്‍ പങ്കെടുക്കേണ്ടതാണ്.  ഫോണ്‍: 0497 2731081.

താലൂക്ക് വികസന സമിതി
ഇരിട്ടി താലൂക്ക് വികസന സമിതി യോഗം ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10.30 ന് ഇരിട്ടി ബ്ലോക്ക് ഓഫീസ് ഹാളില്‍ ചേരും.

നെയ്ത്ത് പരിശീലനത്തിന് അപേക്ഷിക്കാം
പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന് കീഴിലുള്ള പാപ്പിനിശ്ശേരി ഖാദി സെന്ററില്‍ സില്‍ക്ക്/കോട്ടണ്‍ നെയ്ത്ത് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 1500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.  10 മാസമാണ് പരിശീലനം.  അപേക്ഷകള്‍ ഒക്‌ടോബര്‍ ഒമ്പതിനകം പാപ്പിനിശ്ശേരി ഖാദി സെന്ററില്‍ ലഭിക്കണം.  ഫോണ്‍: 04985 202310.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴില്‍ കരാറടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ നിയമനത്തിനായുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ നടക്കും.  എം എസ് സി ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, എം എ/എം എസ് സി ഇന്‍ സൈക്കോളജി, എംഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, റിഹാബിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്‌ട്രേഷനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.  ഫോണ്‍: 0497 2709920.

നോര്‍ക്ക തൊഴില്‍ പരിശീലനം
കണ്ണൂര്‍ ഗവ ഐ ടി ഐ യില്‍ മൂന്ന് മാസത്തെ നോര്‍ക്ക റൂട്ട്‌സ് തൊഴില്‍ വൈദഗ്ധ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സി സി ടി വി, ഇന്റീരിയര്‍ ഡിസൈന്‍ വിത്ത് കാഡ്, ഓട്ടോ കാഡ് ടു ഡി ആന്റ് ത്രീ ഡി എന്നിവയിലാണ് പരിശീലനം.    ഫീസിന്റെ  25 ശതമാനം നല്‍കിയാല്‍ മതി.  18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം ഐ ടി ഐ യില്‍ ഹാജരാകണം.  എസ് സി, എസ് ടി, ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ ഫീസ് നല്‍കേണ്ടതില്ല.  അവസാന തീയതി ഒക്‌ടോബര്‍ മൂന്ന്.  ഫോണ്‍: 0497 2835183.

ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത മാവിലായി അംശം ദേശത്ത് റി സ 55/1ല്‍ പ്പെട്ട നാലര സെന്റ് സ്ഥലം ഒക്‌ടോബര്‍ നാലിന് കണ്ണൂര്‍ താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്ക് ഓഫീസ് റവന്യൂ റിക്കവറി സെക്ഷനിലും മാവിലായി വില്ലേജ് ഓഫീസിലും ലഭിക്കും.

കൂട് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
കൂട് മത്സ്യകൃഷിയില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമുളള കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോമും വിശദ വിവരങ്ങളും മാപ്പിളബേയിലുള്ള മത്സ്യകര്‍ഷക വികസന ഏജന്‍സിയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ഒക്‌ടോബര്‍ ഒമ്പതിന് മുമ്പ് ഓഫീസില്‍ ലഭിക്കണം.  ഫോണ്‍: 0497-2732340.

ജില്ലാതല വിലനിര്‍ണയ യോഗം
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന കീഴല്ലൂര്‍ അംശം കാനാട് ദേശം ഡിനോവ ബ്ലോക്ക്  54 ല്‍ പെട്ട റി സ 86/1, 86/2, 87/1, 87/2, 87/3, 88/1, 88/2, 88/3, 88/4, 98/5എ, 98/5ബി യില്‍ പെട്ടതും കീഴല്ലൂര്‍ അംശം തെരൂര്‍ ദേശം ഡിനോവ ബ്ലോക്ക്  88 ല്‍ പെട്ട റി സ 12 എന്നീ സര്‍വെ നമ്പറുകളില്‍പെട്ടതുമായ സ്ഥലത്തിന്റെ ജില്ലാതല വില നിര്‍ണയ യോഗം ഒക്‌ടോബര്‍ നാലിന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  എല്ലാ ഭൂവുടമകളും ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ആധാരം സഹിതം യോഗത്തില്‍
ഹാജരാകണമെന്ന് എല്‍ എ സ്‌പെഷ്യല്‍ തഹസില്‍ദാര്‍(വിമാനത്താവളം) അറിയിച്ചു.  ഫോണ്‍: 0490 2472220.

സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം 17, 18 തീയതികളില്‍;
സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂര്‍ സൗത്ത് ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 17, 18 തീയതികളില്‍ മുഴപ്പിലങ്ങാട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. പരിപാടിയുടെ മുന്നോടിയായി മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് എം പി ഹാബിസ് ചെയര്‍മാനായും പ്രിന്‍സിപ്പല്‍ ഹരീഷ് കുമാര്‍ ജനറല്‍ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. ഹെഡ്മാസ്റ്റര്‍ ബാബു മഹേശ്വരി പ്രസാദ് ജോയിന്റ് കണ്‍വീനറും എന്‍ കെ സതീശന്‍ പ്രോഗ്രാം കണ്‍വീനറുമാണ്. രണ്ടായിരത്തിലധികം മത്സരാര്‍ഥികള്‍ ശാസ്ത്രോത്സവത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ ആവശ്യമായ ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ലൈബ്രറിയില്‍ ബുക്ക് വെക്കുന്നതിനായി 15 അലമാരകള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഒക്‌ടോബര്‍ 10 ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  
സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വര്‍ക്ക് ഷെഡ് ജിയോ ടെക്‌നിക്കല്‍ എഞ്ചിനീയറിംഗ് ലാബ് വരെ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള പ്രവൃത്തി ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഒക്‌ടോബര്‍ 11 ന് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

അവലോകന യോഗം നാളെ
ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം നാളെ (ഒക്‌ടോബര്‍ 03) രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന  പദ്ധതികളുടെ പുരോഗതി റിപ്പോര്‍ട്ടുമായി യോഗത്തിന് ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കെയര്‍ ടേക്കര്‍ നിയമനം
അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബി എഡ് യോഗ്യതയുള്ള 35 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നേരിട്ട് ഹാജരാകരണം. ഫോണ്‍. 0497 2770474.

തട്ടുകടകള്‍ നീക്കണം
പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ ഇരുവശങ്ങളിലുമുള്ള തട്ടുകടകള്‍ അടക്കമുള്ള എല്ലാ കൈയേറ്റങ്ങളും ഒക്‌ടോബര്‍ അഞ്ചിനുള്ളില്‍ ബന്ധപ്പെട്ട വ്യക്തികള്‍ നീക്കം ചെയ്യണം.  ടി വി രാജേഷ് എം എല്‍ എ ജില്ലാ കലക്ടറുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും, പൊലീസ,് പൊതുമരാമത്ത് വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ് ഉധികൃതരുടെയും യോഗത്തിന്റെ തീരുമാനപ്രകാരമാണ് നടപടി.  ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന വ്യക്തികളുടെ കൈയേറ്റങ്ങള്‍ കെ എസ് ടി പി പൊളിച്ചു നീക്കം ചെയ്യുന്നതാണെന്നും ബന്ധപ്പെട്ട വ്യക്തികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും കെ എസ് ടി പി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഉപഭോക്തൃ സമ്പര്‍ക്ക മേള
സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റു പൊതുമേഖല ശാഖകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉപഭോക്തൃ സമ്പര്‍ക്കമേള ഒക്‌ടോബര്‍ മൂന്ന്, നാല് തീയതികളില്‍ മലബാര്‍ ചേമ്പര്‍ ഹാളില്‍ നടക്കും.  ബാങ്ക് സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.  പൊതുമേഖല - സ്വകാര്യ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, നബാര്‍ഡ് തുടങ്ങിയവ പങ്കെടുക്കും.  മേളയില്‍ ഡിജിറ്റല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍, ആധാര്‍ സേവനങ്ങള്‍ എന്നിവയും ലഭ്യമാണ്

date