Skip to main content

ദേശീയ സന്നദ്ധ രക്തദാന ദിനാചരണം: ജില്ലാതല ഉദ്ഘാടനവും രക്തദാന ക്യാമ്പും നടത്തി

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പിണറായി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍ നിര്‍വഹിച്ചു. പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പ്രദീപന്‍ അധ്യക്ഷനായി. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. പി എം  ജ്യോതി ദിനാചരണ സന്ദേശം നല്‍കി.
രക്തം ദാനം ചെയ്യൂ; ജീവിതത്തിലൊരിക്കലെങ്കിലും എന്നതാണ്  ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.  അഡ്വ. പ്രദീപ് പുതുക്കുടി, സി ഹരീന്ദ്രന്‍,  കെ പി അസ്‌ലം, കെ എന്‍ അജയ്,  ഡോ. കെ സന്തോഷ് ബാബു,  അബ്ദുള്ള നള്ളവീട്ടില്‍, വി പ്രഭാകരന്‍ എന്നിവര്‍  സംസാരിച്ചു.  ജില്ലാ ടി ബി ആന്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.ജി അശ്വിന്‍  സ്വാഗതവും പിണറായി സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി പി ഷൈന നന്ദിയും പറഞ്ഞു.
തുടര്‍ന്ന് നടന്ന ബോധവല്‍ക്കരണ സെമിനാറില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രി രക്തബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ബി ഷഹീദ വിഷയാവതരണം നടത്തി. ജില്ലാ ആശുപത്രി രക്തബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന സന്നദ്ധ രക്തദാന ക്യാമ്പില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ടി ടി റംല, പിണറായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി പ്രദീപന്‍ എന്നിവരടക്കം  50 ഓളം പേര്‍ രക്തം ദാനം ചെയ്തു.  
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം,  ജില്ലാ ടിബി സെന്റര്‍, ജില്ലാ ആശുപത്രി രക്തബാങ്ക്, പിണറായി സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്.

date