Skip to main content

ഗാന്ധിജയന്തി: ഡിടിപിസി ശുചീകരണ പരിപാടികള്‍ നടത്തി

ഗാന്ധിജയന്തിയുടെ നൂറ്റിയമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ ശുചീകരണ പരിപാടികള്‍ സംഘടിപ്പിച്ചു. അക്വാമറൈന്‍ ഫ്‌ളാറ്റ് ഓണേര്‍സ് അസോസിയേഷന്‍, വാക്കേര്‍സ് ക്ലബ്ബ്, ജെംസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍, എ പി ജെ അബ്ദുള്‍ കലാം സെന്റര്‍ ഫോര്‍ ലേര്‍ണിംഗ് എന്നിവരുടെ സംയുക്ത സഹകരണത്തോടെ പയ്യാമ്പലം ബീച്ച്, പടന്നക്കര പാര്‍ക്ക്, തലശ്ശേരി ജവഹര്‍ ഘട്ട് എന്നിവിടങ്ങളില്‍ നടന്ന ശുചീകരണ പരിപാടികള്‍ക്ക് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നേതൃത്വം നല്‍കി. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കാന്‍ ബോധവല്‍ക്കരണ പരിപാടിയും നടത്തി.
ഡി ടി പി സി സെക്രട്ടറി ജിതീഷ് ജോസ്, ഡി ടി പി സി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പി ആര്‍ സതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജെം സിഇഒ എം പി യൂസഫ്, ബിസിനസ്സ് മാര്‍ക്കറ്റ് ഡയറക്ടര്‍ സി ജെസി, പ്രിന്‍സിപ്പല്‍ മുഹമ്മദ് വാജുദ്ദീന്‍, അക്വാമറൈന്‍ അസോസിയേഷന്‍ സെക്രട്ടറി ടി എം സന്ദീപ്, പ്രസിഡണ്ട് മുഹമ്മദ് ഇക്ബാല്‍, വാക്കേര്‍സ് ക്ലബ് അംഗങ്ങള്‍, വാര്‍ഡ് അംഗം രമേശന്‍, വിജേഷ് വി, കെ സുനേഷ് എന്നിവര്‍ പങ്കാളികളായി.
പി എന്‍ സി/3286/2019
വൈദ്യുതി മുടങ്ങും
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കൊശവര്‍മൂല, എക്‌സ് എന്‍ റബ്ബര്‍, മൈദ, കുണ്ടത്തിന്‍മൂല, മാളികപ്പറമ്പ്, ക്രഷര്‍ ഭാഗങ്ങളില്‍ ഇന്ന് (ഒക്‌ടോബര്‍ മൂന്ന്) രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/3287/2019
ഗതാഗതം നിരോധിച്ചു
കലുങ്ക് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ തലശ്ശേരി- ടെമ്പിള്‍ ഗേറ്റ്- കണ്ണിച്ചിറ റോഡ് വഴിയുള്ള ഗതാഗതം ഇന്ന് (ഒക്‌ടോബര്‍ മൂന്ന്) മുതല്‍ നവംബര്‍ രണ്ട് വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മാടപ്പീടിക ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്കും തലശ്ശേരിയില്‍ നിന്ന് മാടപ്പീടിക ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ ടെമ്പിള്‍ ഗേറ്റ് സൈതാര്‍ പള്ളി മട്ടാമ്പ്രം പള്ളി റോഡ് വഴി കടന്നുപോകണം.

date