Skip to main content

ഉപഭോക്തൃ സമ്പര്‍ക്ക മേള ഇന്ന്

സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റു പൊതുമേഖല ശാഖകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉപഭോക്തൃ സമ്പര്‍ക്ക മേള ഇന്നും നാളെയും (ഒക്ടോബര്‍ മൂന്ന്, നാല്) മലബാര്‍ ചേംബര്‍ ഹാളില്‍ നടക്കും.  ബാങ്ക് സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.  പൊതുമേഖല - സ്വകാര്യ ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, നബാര്‍ഡ് തുടങ്ങിയവ പങ്കെടുക്കും. മേളയില്‍ ഡിജിറ്റല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍, ആധാര്‍ സേവനങ്ങള്‍ എന്നിവയും ലഭ്യമാണ്.

date