Skip to main content

ഇന്ന് ഗാന്ധിജയന്തി : ആഘോഷങ്ങള്‍ക്ക്  ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ തുടക്കം.

 

 ജില്ലയിലെ ഗാന്ധി ജയന്തി വാരാഘോഷ പരിപാടികള്‍ക്ക് ഇന്ന് (ഒക്‌ടോബര്‍ രണ്ട്) തുടക്കം.  വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നിരവധി പരിപാടികളാണ് വാരാഘോഷത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെ 8.30 ന് സിവില്‍ സ്റ്റേഷനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് എഴു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്ക്  തുടക്കമാക്കുക. പി.ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുക്കും. ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ്, ശുചിത്വമിഷന്‍ എന്നിവരുടെ അഭിമുഖ്യത്തിലാണ് പരിപാടി 
തുടര്‍ന്ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷന്‍ ശുചീകരണവും ഉണ്ടാവും. രാവിലെ 9.30 ന് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിത വീതി പരിശീലന പരിപാടിയും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്യും.  
 

date