Skip to main content

ഗാന്ധിസ്മൃതി-അക്ഷരദീപം' സംസ്ഥാനതല ഉദ്ഘാടനം സ്പീക്കര്‍ നിര്‍വഹിക്കും

ഗാന്ധി ജയന്തിയുടെ വാരാഘോഷപരിപാടികളുടെ  ഭാഗമായി  സംസ്ഥാനത്ത് നടത്തുന്ന 'ഗാന്ധിസ്മൃതി-അക്ഷരദീപം' പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം  ഇന്ന്(ഒക്‌ടോബര്‍) രാവിലെ 11ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കും. സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ജില്ലാ തല പരിപാടികള്‍ക്കും ഇതോടെ തുടക്കമാവും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ സി.എച്ച് ജമീല ടീച്ചര്‍, ജില്ലാകലക്ടര്‍ ജാഫര്‍ മലിക് തുടങ്ങിയവരും സംസ്‌കാരിക-സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ ജീവിതം-ദര്‍ശനം-ദേശീയപ്രസ്ഥാനം എന്നിവ അനാവരണം ചെയ്യുന്ന ചരിത്ര ചിത്രപ്രദര്‍ശനം, പുസ്തകോത്സവം, ഹ്രസ്വ ചലച്ചിത്രപ്രദര്‍ശനം, ഇക്കോഷോപ്പ് എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ട് ഗാന്ധി ദര്‍ശന്‍ പ്രദര്‍ശനവും പരിപാടിയിലുണ്ടാവും.  ഉച്ചക്ക് ശേഷം ഗാന്ധിയന്‍ ചിന്തകള്‍ ചര്‍ച്ച ചെയ്യുന്ന 'ഗാന്ധി സ്മൃതി സദസ്' സെമിനാറും നടക്കും. സെമിനാറില്‍ മലയാള സര്‍വകലാശാല  സംസ്‌കാര പൈതൃക പഠനം പ്രൊഫസര്‍ ഡോ.കെ.എം ഭരതന്‍, ശുചിത്വമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ്, ഡോ.വി.പി പ്രകാശന്‍, രാജേന്ദ്രന്‍ എടത്തുകര തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ച് സംസാരിക്കും. 

date