Skip to main content

കട്ടുറുമ്പും കുട്ട്യോളും' അങ്കണവാടി കുട്ടികള്‍ക്കായി ഇന്ന് കളറിങ് മത്സരം സംഘടിപ്പിക്കും

മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജ•ദിനമായ ഇന്ന് (ഒക്ടോബര്‍ രണ്ട്)  വിമുക്തി മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ അങ്കണവാടികുട്ടികള്‍ക്കായി കളറിങ് മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 11 മുതല്‍ 12 വരെയുള്ള മത്സരത്തില്‍ ജില്ലയില്‍ നിന്നായി 50000 ല്‍ അധികം കുട്ടികള്‍ ഒരേ സമയം ലഹരിയ്‌ക്കെതിരെയുള്ള ചിത്രങ്ങള്‍ക്ക് കളര്‍ നല്‍കും. എല്ലാ അങ്കണ വാടികളിലും ഒരേ സമയമാണ് മത്സരം. 
പ്രാഥമികതലമത്സരങ്ങള്‍ക്കു ശേഷം തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്കായി പഞ്ചായത്തു തലത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും സേവനസംഘടനകളുടെയും പ്രാതിനിധ്യത്തോടെ യായിരിക്കും പഞ്ചായത്ത് തല മത്സരങ്ങള്‍ സംഘടിപ്പിക്കുക. മത്സരത്തോടൊപ്പം രക്ഷകര്‍ത്താക്കള്‍ ക്കായുള്ള ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
106 പഞ്ചായത്ത് / മുനിസിപ്പാലിറ്റികളില്‍  നടത്തുന്ന പഞ്ചായത്ത് തല മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 742 കുട്ടികളെ പങ്കെടുപ്പിച്ചാണ് ജില്ലാതല മത്സരങ്ങള്‍. 29 പ്രൊജക്റ്റ് ഓഫീസുകളിലെ സി.ഡി.പി.ഓ മാരും സൂപ്പര്‍വൈസര്‍മാരും അങ്കണവാടി ടീച്ചര്‍മാരും കുട്ടികളുടെ രക്ഷകര്‍ത്താക്കളും  ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍.സി.സി കേഡറ്റ്‌സ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. 
ജില്ലാതലമത്സരങ്ങളില്‍  മുഖ്യാതിഥികളായി മന്ത്രിമാര്‍, എം.എല്‍.എ മാര്‍, സെലിബ്രറ്റികള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍,  സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍, മറ്റു ജനപ്രതിനിധികള്‍, പ്രശസ്ത മാന്ത്രികന്‍ പ്രൊഫ: ഗോപിനാഥ് മുതുകാട് തുടങ്ങിയവര്‍ പങ്കെടുക്കും.
മത്സരത്തില്‍ വിജയികളാവുന്ന ആദ്യത്തെ അമ്പതു പേര്‍ക്ക് ക്യാഷ്   പ്രൈസും മെമെന്റോയും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും   പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും എന്‍.എ.എം.കെ ഫൗണ്ടേഷന്‍ നല്‍കുന്ന അന്‍പതിനായിരം രൂപ വിലമതിക്കുന്ന അപകട ഇന്‍ഷുറന്‍സ് പോളിസിയും നല്‍കും. ലഹരിക്കെതിരെയുള്ള ചിന്തകള്‍ അഞ്ചുവയസ്സിനുള്ളില്‍ തന്നെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. സാമൂഹ്യ നീതിവകുപ്പും വനിതാ ശിശു വികസന വകുപ്പും ഇന്‍ഫര്‍മേഷന്‍ ഓഫീസും എന്‍.എ.എം.കെ ഫൗണ്ടേഷനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date