Skip to main content

അന്തര്‍ദേശീയ വയോജന ദിനാഘോഷം ആചരിച്ചു

സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വയോജന ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സാമൂഹ്യ സുരക്ഷ മിഷന്‍ വേങ്ങര സായംപ്രഭ ഹോം എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി  സംഘടിപ്പിച്ചത്. മുതിര്‍ന്ന പൗര•ാരുടെ ഘോഷയാത്രയോടെയാണ്  പരിപാടികള്‍ തുടങ്ങിയത്.   ആഘോഷ പരിപാടികള്‍     കെ.എന്‍.എ  ഖാദര്‍  എം.എല്‍. എ  ഉദ്ഘാടനം ചെയ്തു. ജില്ലാ  പഞ്ചായത്ത്  പ്രസിഡന്റ് എ .പി  ഉണ്ണികൃഷ്ണന്‍  അധ്യക്ഷനായിരുന്നു. 
കൈയെഴുത്ത് മാസിക    എം.എല്‍.എ  പ്രകാശനം  ചെയ്തു. വിവിധ വയോജന  ക്ഷേമ പരിപാടികള്‍  വിശദീകരിക്കുന്ന  ബ്രോഷര്‍  തൃക്കുളം  കൃഷ്ണന്‍ കുട്ടി പ്രകാശനം  ചെയ്തു. സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം മുതിര്‍ന്ന പൗര•ാരെ  ആദരിക്കല്‍  എന്നിവയും  നടന്നു 
വേങ്ങര  ബ്ലോക്ക്  പ്രസിഡന്റ്  ചാക്കിരി അബ്ദുല്‍ ഹഖ്, വേങ്ങര  പഞ്ചായത്ത്  പ്രഡിഡന്റ് വി.കെ  കുഞ്ഞാലന്‍ കുട്ടി, ജില്ലാ  പഞ്ചായത്ത്  അംഗം  സലീം  കുരുവമ്പലം,  വ്യാപാരി  വ്യവസായി ഏകോപന സമിതി  പ്രസിഡന്റ് അബ്ദുല്‍  അസീസ്  ഹാജി, ജില്ലാ  വയോജന  കൗണ്‍സില്‍ അംഗം  കെ.ബാലകൃഷ്ണന്‍, പദ്മനാഭന്‍ സഫീര്‍ബാബു, പി.കെ  അസ്‌ലു, ജില്ലാ  സാമൂഹ്യ നീതി ഓഫീസര്‍ കെ.  കൃഷ്ണമൂര്‍ത്തി, സാമൂഹ്യ സുരക്ഷ മിഷന്‍  ജില്ലാ  കോ-ഓര്‍ഡിനേറ്റര്‍ സി.ടി  നൗഫല്‍, ജന പ്രതിനിധികള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
വയോജന സംരക്ഷണ നിയമത്തെ കുറിച്ച് അഡ്വ.സുജാത  എസ് വര്‍മ ക്ലസ്സെടുത്തു. മുതിര്‍ന്ന പൗര•ാരുടെ വിവിധ  കലാ പരിപാടികളും അരങ്ങേറി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തി അഞ്ഞൂറിലധികം മുതിര്‍ന്ന പൗര•ാര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

date