Skip to main content

ഗാന്ധിപ്രതിമയില്‍ പൂഷ്പാര്‍ച്ചനയോടെ ഗാന്ധിജയന്തി ആഘോഷങ്ങള്‍ക്ക്  തുടക്കം.

 

സിവില്‍ സ്റ്റേഷനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ ജില്ലയിലെ ഗാന്ധിജയന്തി വാരാഘോഷങ്ങള്‍ക്ക് തുടക്കമായി. ജില്ലയിലെ വിവിധ തുറകളിലുമുള്ള ആളുകള്‍ പുഷ്പാര്‍ച്ചനയില്‍ പങ്കാളികളായി. തുടര്‍ന്ന് സര്‍വ മത പ്രാര്‍ത്ഥനയും നടന്നു. കവിയും സാഹിത്യകാരനുമായ രാംമോഹന്‍, സി.എ. റസാഖ് എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേത്യത്വം നല്‍കി. പുഷ്പാര്‍ച്ചനക്ക് ശേഷം വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച് സിവില്‍ സ്റ്റേഷനില്‍ നിന്ന് നഗരം ചുറ്റി ഘോഷയാത്രയും നടത്തി. സെന്റ് ജമ്മാസ്,എ.യു.പി.എസ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, ശുചിത്വമിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. 
     ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന്‍,ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, എ.ഡി.എം എന്‍.എം.മെഹ്‌റലി, അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, ഡപ്യുട്ടി കലക്ടര്‍ ഒ.ഹംസ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.അയ്യപ്പന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ.വി.രാകേഷ്, ഹുസ്ദുര്‍ ശിരസ്താര്‍ പി.പി.മുഹമ്മദാലി, മോയിന്‍ക്കുട്ടി മാപ്പിളകലാ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട് ,എന്‍.വൈ.കെ. പ്രതിനിധി എം.അസ്മാബി, ഗാന്ധി ദര്‍ശന്‍ സമിതി ജില്ലാ കണ്‍വിനര്‍ പി.കെ. നാരായണന്‍ മാസ്റ്റര്‍, സമിതി പ്രവര്‍ത്തകരായ കെ.എം.ഗിരിജ, മണികണ്ന്‍, പി.വി. ഉദയകുമാര്‍,എന്നിവര്‍ പങ്കെടുത്തു. 
 

date