Skip to main content

സ്വഛ് സര്‍വേഷന്‍  പദ്ധതിയ്ക്ക് പെരിന്തല്‍മണ്ണയില്‍ തുടക്കം

   ഗാന്ധിജയന്തി ദിനത്തില്‍ സ്വഛ് സര്‍വേഷന്‍ പദ്ധതിക്ക്  പെരിന്തല്‍മണ്ണ നഗരസഭയില്‍ തുടക്കം കുറിച്ചു. ശുചിത്വ പദ്ധതികളുടെ നടത്തിപ്പിലും മുന്നേറ്റത്തിലും ഇന്ത്യയിലെ നഗരങ്ങളെ സജ്ജമാക്കി ഗ്രേഡ് നല്‍കുന്ന കേന്ദ്ര സ്വഛ് ഭാരത് മിഷന്റെ പദ്ധതിയാണ് സ്വച്ഛ് സര്‍വേഷന്‍. ക്യാമ്പയിനിങിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വഹിച്ചു. നഗരങ്ങളുടെ ഗ്രേഡിങ് വര്‍ധിപ്പിക്കുക എന്നതാണ് ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്.
   പദ്ധതിയുടെ ഭാഗമായി നഗരത്തിലെ പൊതു സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിച്ച് ആവശ്യമായ പൊതു ടോയ്‌ലറ്റുകള്‍ നിര്‍മിച്ചു നല്‍കുകയും  നിലവിലുളളവ വൃത്തിയായി പരിപാലിക്കുകയും ചെയ്യും. വെളിയിട വിസര്‍ജനം പൂര്‍ണ്ണമായും ഒഴിവാക്കും. വാസ ഗൃഹങ്ങള്‍ വാണിജ്യ വ്യവസായ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് കാര്യക്ഷമമായ മലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കും. പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി കുറയ്ക്കാനും പൊതുസ്ഥലങ്ങളിലെ മാലിന്യം നിക്ഷേപം തടയുന്നതിനും കര്‍ശനമായി നടപടികള്‍ സ്വീകരിക്കും. നഗരസഭ സെക്രറി എസ്. അബ്ദുള്‍ സജിം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. ദീലീപ് കുമാര്‍, കൗണ്‍സിലര്‍മാര്‍ ആരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
 

date