Post Category
വിദ്യാര്‍ഥികള്‍ക്ക് മത്സരം ഇന്ന്(ഒക്ടോബര്‍ 3)
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന പെയിന്റിംഗ് മത്സരം ഇന്ന്(ഒക്ടോബര്‍ 3) രാവിലെ 11 മുതല്‍ കോട്ടയം ജവഹര്‍ ബാലഭവനില്‍ നടക്കും. എല്‍.പി, യു.പി, എച്ച്. എസ്. വിഭാഗങ്ങളില്‍ മത്സരമുണ്ട്.
വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രമോ സ്കൂള്‍ ഐ.ഡി കാര്‍ഡോ സഹിതം രാവിലെ 10ന് എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. പെയിന്റിംഗിനുളള പേപ്പര്‍ നല്‍കുന്നതാണ്.
date
- Log in to post comments