Skip to main content

ഗാന്ധിജയന്തിവാരാഘോഷം: പ്ലാസ്റ്റിക് ശേഖരണത്തിനും അംഗീകാർ പദ്ധതിയ്ക്കും തുടക്കമിട്ട് ഇരിങ്ങാലക്കുട നഗരസഭ

ഗാന്ധി ജയന്തിയോട് അനുബദ്ധിച്ച് പ്ലാസ്റ്റിക്ക് ശേഖരണവും പി എം എ വെ, നഗരം, ലൈഫ് ഭവന നിർമ്മണ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് ജീവത നിലവാരം ഉയർത്തുന്നതിനായി അംഗീകാർ പദ്ധതിയ്ക്കും ഇരിങ്ങാലക്കുട നഗരസഭയിൽ തുടക്കമായി. പ്ലാസ്റ്റിക് വിമുക്തഭാരതം എന്ന ക്യാമ്പയിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ സ്വച്ഛ് ഭാരത് മിഷൻ, ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ എന്നിവയുടെ സഹകരണത്തോടെ മുഴുവൻ ജനവിഭാഗങ്ങളേയും അണിനിരത്തി നഗരസഭയിലെ എല്ലാ വാർഡുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണമാണ് ലക്ഷ്യമിടുന്നത്. എസ്എൻക്ലബ് ഹാളിൽ പദ്ധതികളുടെ ഉദ്ഘാടനം എംഎൽഎ പ്രൊഫ. കെ യു അരുണൻ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൻ നിമ്യാ ഷിജു അധ്യക്ഷയായിരുന്നു. സെക്രട്ടറി കെ.എസ്. അരുൺ പദ്ധതി വിശദീകരിച്ചു. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി.എ. അബ്ദുൾ ബഷീർ, മീനാക്ഷി ജോഷി, വത്സല ശശി ബിജു ലാസർ, കൗൺസിലർമാരായ പി.വി. ശിവകുമാർ, സോണിയാഗിരി, എം.സി. രമണൻ, റോക്കി ആളൂക്കാരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അംഗീകാർ പദ്ധതിയുടെ ആരംഭത്തിന്റെ ഭാഗമായി പി.എം.എ.വൈ. പദ്ധതിയിൽ മികച്ച രീതിയിൽ വീടുകൾ നിർമ്മിച്ച എട്ടാം വാർഡിൽ തെക്കേതിൽ രജനി ചന്ദ്രൻ, ഒമ്പതാം വാർഡിലെ കൂവപറമ്പിൽ വീട്ടിൽ ജയവർഗ്ഗീസ് എന്നിവർക്ക് ഹരിതഭവന അവാർഡായി 10000 രൂപയും ഫലകവും സമ്മാനിച്ചു. ഹരിതഭവന ക്വിസ് മത്സരത്തിൽ വിജയിച്ച നാഷ്ണൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും ബോയ്സ് സ്‌കൂൾ വിദ്യാർത്ഥികൾക്കും ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തു. വൈസ് ചെയർപേഴ്‌സൻ രാജേശ്വരി ശിവരാമൻ നായർ സ്വാഗതവും ഹെൽത്ത് സൂപ്പർവൈസർ ആർ. സജീവ് നന്ദിയും പറഞ്ഞു.

date