Skip to main content

ഒക്‌ടോബര്‍ മാസത്തിലെ റേഷന്‍ വിതരണം

എ എ വൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കാര്‍ഡിന് 30 കി ഗ്രാം അരിയും അഞ്ച് കി ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ കി ഗ്രാമിന്  21 രൂപ നിരക്കില്‍ ഒരു കി ഗ്രാം പഞ്ചസാരയും ലഭിക്കും.  മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും  നാല് കി ഗ്രാം അരിയും ഒരു കി ഗ്രാം ഗോതമ്പും കി ഗ്രാമിന് രണ്ട് രൂപ നിരക്കില്‍ ലഭിക്കും.  
       പൊതുവിഭാഗം സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോക്ക് നാല് രൂപാ നിരക്കിലും ലഭ്യതക്കനുസരിച്ച് കാര്‍ഡിന് രണ്ട് കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോക്ക് 17 രൂപാ നിരക്കിലും ലഭിക്കും.  പൊതുവിഭാഗം നോണ്‍ സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട കാര്‍ഡിന് 10 കിലോ അരി കിലോക്ക് 10.90 രൂപാ നിരക്കിലും ലഭ്യതക്കനുസരിച്ച് കാര്‍ഡിന് രണ്ട് കിലോ മുതല്‍ മൂന്ന് കിലോ വരെ ആട്ട കിലോക്ക് 17 രൂപാ നിരക്കിലും ലഭിക്കും.  വൈദ്യുതീകരിച്ച വീടുളളവര്‍ക്ക് ഓരോ കാര്‍ഡിനും അര  ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡുടമകള്‍ക്ക് ഓരോ കാര്‍ഡിനും നാല് ലിറ്റര്‍ വീതവും മണ്ണെണ്ണ ലിറ്ററിന് 37 രൂപാ നിരക്കില്‍ ലഭിക്കും.
റേഷന്‍ വിതരണം സംബന്ധമായ പരാതികള്‍ താലൂക്ക് സപ്ലൈ ഓഫീസ്, തളിപ്പറമ്പ് - 0460 2203128, തലശ്ശേരി - 0490 2343714, കണ്ണൂര്‍ - 0497 2700091, ഇരിട്ടി       - 0490 2494930, ജില്ലാ സപ്ലൈ ഓഫീസ് -  0497 2700552, ടോള്‍ഫ്രീ നമ്പര്‍  -  1800-425-1550, 1947 എന്നീ നമ്പറുകളില്‍ അറിയിക്കാവുന്നതാണ്.

 

date