Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2019-20 ലെ മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.   പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.  കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ അപേക്ഷിക്കാവുന്നതാണ്.  ംംം.മെശിശസംലഹളമൃലസലൃമഹമ.ീൃഴ ല്‍ നിന്നും ലഭിക്കുന്ന അപേക്ഷാ ഫോറത്തില്‍ രണ്ട് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കണം.  10, 11, 12 ക്ലാസുകളില്‍ കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 20 ന് മുമ്പായും ഡിഗ്രി, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികളുടെ അപേക്ഷകള്‍ ഡിസംബര്‍ 20 ന് മുമ്പായും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം.  0497 27700069.

ശിശുദിനാഘോഷം: വര്‍ണോത്സവം 27 ന്
ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27 ന് കുട്ടികളുടെ വര്‍ണോത്സവം സംഘടിപ്പിക്കുന്നു. മുനിസിപ്പല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 10 മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ ചിത്രരചന (നഴ്സറി, എല്‍പി, യുപി), മലയാളം പ്രസംഗം (എല്‍പി, യുപി), കഥ, കവിത, ഉപന്യാസ രചന (യുപി, ഹൈസ്‌കൂള്‍) മത്സരങ്ങള്‍ നടക്കും. വിജയികള്‍ക്ക് സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുക്കാം. നവംബര്‍ 14 ന് നടക്കുന്ന ശിശുദിന റാലിയിലേക്കും മത്സരങ്ങളില്‍ നിന്ന് കുട്ടികളെ തെരഞ്ഞെടുക്കും. ഒക്ടോബര്‍ 22 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9142340416, 9947290933, 9895068979 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വ്യോമസേന റിക്രൂട്ട്‌മെന്റ്
വ്യേ്എയര്‍മാന്‍ ട്രേഡിലേക്കുള്ള ഇന്ത്യന്‍ വ്യോമസേന റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 21 മുതല്‍ 23 വരെ കോയമ്പത്തൂരില്‍ നടക്കും. പുരുഷന്മാര്‍ക്കാണ് അവസരം. താല്‍പര്യമുള്ള കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ ആറ് മണി മുതല്‍ 10 മണി വരെ കോയമ്പത്തൂര്‍ ഭാരതീയാര്‍ സര്‍വകലാശാലയിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിലെ ഇന്റോര്‍ സ്റ്റേഡിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 21 ന് ഫിസിക്കല്‍ ടെസ്റ്റ്, എഴുത്ത് പരീക്ഷ എന്നിവയും, 22 ന് അഡാപ്റ്റബിലിറ്റി ടെസ്റ്റ്- 1, ഇന്‍സ്ട്രക്ഷണല്‍ എബിലിറ്റി ടെസ്റ്റ് എന്നിവയും 23 ന് അഡാപ്റ്റബിലിറ്റി ടെസ്റ്റ്-2 എന്നിവയും നടക്കും. ബിരുദധാരികള്‍ 1995 ജൂലൈ 19നും 2000 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. ബിരുദാനന്തര ബിരുദമുള്ളവര്‍ 1992 ജൂലൈ 19 നും 2000 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. വിവാഹിതര്‍ക്കും അപേക്ഷിക്കാം. യോഗ്യത: ഇംഗ്ലീഷ് ഒരു വിഷയമായും ഫിസിക്സ്, കെമിസ്ട്രി, സൈക്കോളജി, ഗണിതം, ഐടി, കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നിയിലേതെങ്കിലും ഐശ്ചിക വിഷയമായതുമായ ബിരുദം അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബി സി എ ബിരുദം. അല്ലെങ്കില്‍ ഇംഗ്ലീഷ്, സൈക്കോളജി, ഗണിതം, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി, എം സി എ എന്നിവയിലുള്ള 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ബി എഡില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദവും. കോഴ്സുകള്‍ യു ജി സി/ എന്‍ സി ടി ഇ/ കോംമ്പീറ്റെന്റ് അക്രഡിറ്റേഷന്‍ അതോറിറ്റി അംഗീകൃതമായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ംംം.മശൃാലിലെഹലരശേീി.രറമര.ശി ല്‍ ലഭിക്കും.  

കര്‍ഷക കടാശ്വാസം: ഏഴ് ലക്ഷം അനുവദിച്ചു    
കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ അവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യത പ്രകാരം 10 സഹകരണ ബാങ്കുകള്‍ക്ക് 7,00,250 രൂപ അനുവദിച്ച് ഉത്തരവായി. ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും ബാങ്ക് ഹെഡ് ഓഫീസിലും ശാഖകളിലുമുള്ള നോട്ടീസ് ബോര്‍ഡില്‍ പരിശോധനയ്ക്കായി പ്രദര്‍ശിപ്പിക്കണമെന്ന് ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു.

എലിജിബിലിറ്റി ഫോം കൈപ്പറ്റണം
ഒക്‌ടോബര്‍ 23, 24, 25 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിവില്‍ സര്‍വീസ് ടൂര്‍ണ്ണമെന്റിന്റെ കണ്ണൂര്‍ ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ ജീവനക്കാരും എലിജിബിലിറ്റി ഫോം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ലില്‍ നിന്ന് കൈപ്പറ്റേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

 

date