Skip to main content

ഉപഭോക്തൃ സമ്പര്‍ക്കമേളക്ക് തുടക്കമായി

സിന്‍ഡിക്കേറ്റ് ബാങ്ക് കണ്ണൂര്‍ ജില്ലാ ലീഡ് ബാങ്കുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉപഭോക്തൃ സമ്പര്‍ക്ക മേളക്ക് ജില്ലയില്‍ തുടക്കമായി.  ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മേള ഉദ്ഘാടനം ചെയ്ത്  വായ്പാ അനുമതി പത്രം വിതരണം ചെയ്തു.  ബാങ്കുകള്‍ പഴയകാലത്തില്‍ നിന്നും വ്യത്യസ്തമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിവരുന്നത് തികച്ചും സ്വാഗതാര്‍ഹമാണെന്ന് കലക്ടര്‍ പറഞ്ഞു.  അധികാരം ജനങ്ങളിലേക്ക് വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഇത്തരം മേളകള്‍ തുടര്‍ന്നും സംഘടിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  യോഗത്തില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ജനറല്‍ മാനേജര്‍ ടി മണിവണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.  സോണല്‍ മാനേജര്‍ കെ രാമമൂര്‍ത്തി അധ്യക്ഷത വഹിച്ചു.  യോഗത്തില്‍ എല്ലാ പൊതു-സ്വകാര്യ മേഖല ബാങ്കുകള്‍ വിവിധ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉന്നതാധികാരികള്‍ പങ്കെടുത്തു.  മേളയില്‍ 366 ഉപഭോക്താക്കള്‍ക്കായി 32.31 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു.  വിവിധ വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികളും 400 ല്‍ പരം ഉപയോക്താക്കളും മേളയില്‍ സംബന്ധിച്ചു.  ലീഡ് ബാങ്ക് മാനേജര്‍ ഫ്രോണി ജോണ്‍ സംസാരിച്ചു.  പ്രമുഖ ബാങ്കുകളുടെ സ്റ്റാളുകളില്‍ വിവിധ വായ്പാ പദ്ധതികളെ പറ്റിയും ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളെപ്പറ്റിയും പൊതുജനങ്ങള്‍ക്ക് മനസിലാക്കാന്‍ അവസരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  മേള ഇന്ന് (ഒക്‌ടോബര്‍ 04) സമാപിക്കും.

date