Skip to main content

വിദ്യാര്‍ത്ഥികള്‍ പൊതുകുളം ശുചീകരിച്ചു 

    ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ഭാഗമായി മലപ്പുറം ഗവ. കോളജ് എന്‍.എസ്.എസ്  വിദ്യാര്‍ത്ഥികള്‍ ഒതുക്കുപാറ കുളം ശുചീകരിച്ചു. മഴക്കാലത്തുണ്ടായ മലവെള്ളപ്പാച്ചിലില്‍ മണ്ണും ചെളിയും പാറക്കഷ്ണങ്ങളും നിറഞ്ഞ്  ഉപയോഗ ശൂന്യമായിക്കിടക്കുകയായിരുന്നു കുളം. മൂന്ന് മോട്ടറുകള്‍ ഉപയോഗിച്ച്   പമ്പ് ചെയ്ത് വെള്ളം വറ്റിച്ച ശേഷം വിദ്യാര്‍ത്ഥികള്‍ തന്നെയാണ് കൈകോട്ട് , മണ്‍വെട്ടി എന്നിവ ഉപയോഗിച്ച്  ശുചീകരിച്ചത്.    മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ടീച്ചര്‍ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ റജീന, മുന്‍ കൗണ്‍സിലര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.
    പ്രോഗ്രാം ഓഫീസര്‍ മൊയ്തീന്‍ കുട്ടി കല്ലറ. വളണ്ടിയര്‍ സെക്രട്ടറി സ്വബീഹ് എന്നിവരുടെ നേതൃത്വത്തിലുള്ള 50 അംഗ വളണ്ടിയര്‍മാരാണ്  കുളം ശുചീകരിച്ചത്. വളണ്ടിയര്‍മാരായ വസീം, ആഷിഫ് എന്നിവര്‍ നേതൃത്വം നല്‍കി. 
 

date