Skip to main content

സമൂഹ മന്ത് രോഗ നിര്‍മാര്‍ജന പരിപാടി നവംബര്‍ 11 മുതല്‍

പൊന്നാനി നഗരസഭാ പ്രദേശത്ത് നടക്കുന്ന സമൂഹ മന്ത് രോഗ നിവാരണ പരിപാടി യുടെ ഭാഗമായി ഇന്റര്‍ സെക്ടറല്‍ യോഗത്തില്‍ നവംബര്‍ 11 മുതല്‍ 10 ദിവസ കാലം മന്ത് നിവാരണ ചികിത്സ പരിപാടി നടത്താന്‍ നടത്താന്‍ തീരുമാനിച്ചു. വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ വീടുകള്‍ സന്ദര്‍ശിച്ചു ഗുളിക വിതരണം നടത്തും. സര്‍വെ പ്രകാരം പൊന്നാനിയില്‍ 100 പേരില്‍ രണ്ടു പേര്‍ക്ക് മന്ത് രോഗ സാധ്യത ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. 
പരിപാടിയുടെ ഉദ്ഘടനം നഗരസഭാ ക്ഷേമ കാര്യാ സ്ഥിരസമിതി ചെയര്‍പേഴ്‌സണ്‍ ഷീന സുദേശന്‍ നിര്‍വ്വഹിച്ചു. നഗരസഭ ഓഫീസില്‍  ചേര്‍ന്ന യോഗത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷാജ്കുമാര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ എം.പി അബ്ദുനിസാര്‍, ബാബുരാജ്, സമീറ, ശ്യാമള, ഡെപ്യൂട്ടി ഡിഎംഒ ഇസ്മായില്‍, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സജി, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരായ കൃഷ്ണന്‍, ഭാസ്‌കരന്‍, ഡിസ്ട്രിക്ട് മലേറിയ ഓഫീസര്‍  വത്സന്‍, മാസ്സ് മീഡിയ ഓഫീസര്‍ ഗോപാലന്‍, ബയോളജിസ്റ്റ് ശ്രീകൃഷ്ണകുമാര്‍ ബ്ലോക്ക് എച്ച്.എസ് ജ്യോതി പ്രകാശ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജ്യോതി പ്രകാശ്, ഡോ. ഷബീര്‍ പൊന്നാടന്‍, മറ്റു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 
 

date