Skip to main content

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസി 24 മണിക്കൂര്‍ പ്രവര്‍ത്തനം ആരംഭിച്ചു

പൊന്നാനി നഗരസഭയുടെ കീഴിലുള്ള പൊന്നാനി താലൂക്ക് ആശുപത്രിയിലെ  ഫാര്‍മസി  24 മണിക്കൂറും പ്രവര്‍ത്തനമാരംഭിച്ചു. ഒക്ടോബര്‍ ഒന്നു മുതലാണ്   മുഴുവന്‍ സമയ പ്രവര്‍ത്തനം ആരംഭിച്ചത്.  മുമ്പ് രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയായിരുന്നു ഫാര്‍മസിയുടെ പ്രവര്‍ത്തനം. 
രാത്രി കാലങ്ങളില്‍ രോഗികള്‍ക്ക് മരുന്ന് കിട്ടാതെ ഉണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കാന്‍  ആശുപത്രി മാനേജ്മന്റ് കമ്മിറ്റിയുടെ തീരുമാന പ്രകാരം അധിക സ്റ്റാഫിനെ നിയമിച്ചതിനെ തുടര്‍ന്നാണ് ഫര്‍മസിയുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചത്. ആശുപത്രിയിലെ ലാബ് പ്രവര്‍ത്തനവും ഉടന്‍തന്നെ 24 മണിക്കൂറാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അറിയിച്ചു.
 

date