Skip to main content

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം- കരുവാരക്കുണ്ടില്‍ മൂന്ന് കോടിയുടെ കെട്ടിടം നിര്‍മ്മാണം തുടങ്ങി

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കരുവാരക്കുണ്ട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മിക്കുന്ന മൂന്ന് കോടി രൂപ ചെലവഴിച്ചുള്ള കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. എ.പി.അനില്‍കുമാര്‍ എം.എല്‍.എ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. 15 ലക്ഷം രൂപ ചെലവഴിച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.പി. അഷ്റഫലി അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, യു.എസ്.എസ്, എന്‍.എം.എം.എസ് പരീക്ഷകളില്‍ മികച്ച വിജയം നേടിയവരെ ആദരിച്ചു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ഖാലിദ് മാസ്റ്റര്‍, ഗ്രമാപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് ഷീന ജില്‍സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.റംല ടീച്ചര്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.മുഹമ്മദ് മാസ്റ്റര്‍, മഠത്തില്‍ അബ്ദുല്‍ ലത്തീഫ്, വി.ആബിദലി, പി.ഷൗക്കത്തലി, സ്ഥിര സമിതി ചെയര്‍മാന്‍ എന്‍.ഉണ്ണീന്‍കുട്ടി, അംഗങ്ങളായ എന്‍.കെ.ഫാത്തിമ സുഹറ, ഷീബ പള്ളിക്കുത്ത്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓര്‍ഡിനേറ്റര്‍ എം.മണി, പി.ടി.എ പ്രസിഡന്റ് ഇ.ബി. ഗോപാലകൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ എം. സുബൈര്‍, ഹെഡ്മാസ്റ്റര്‍ സുരേന്ദ്രനാഥ്, എസ്.എം.സി ചെയര്‍മാന്‍ ടി.എം.രാജു, ആര്‍.ഷൈലജ ടീച്ചര്‍, വിവിധ സംഘടന പ്രതിനിധികള്‍ സംസാരിച്ചു.
 

date