Skip to main content

ഗാന്ധിജയന്തി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തരി, പോസ്റ്റര്‍ ഡിസൈനിംഗ്, ചിത്രരചനാ മത്സരങ്ങള്‍

  ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തരി, പോസ്റ്റര്‍ ഡിസൈനിംഗ്, ചിത്രരചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഹൈസകൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തരി മത്സരവും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈനിംഗ്, ചിത്രരചനാ മത്സരങ്ങളും നടത്തും.
  ഒക്ടോബര്‍ നാലിന് വിദ്യാര്‍ഥികള്‍ക്കായി പ്രശ്നോത്തരി മത്സരം കട്ടപ്പന നഗരസഭ ഹാളില്‍ രാവിലെ 11 മുതല്‍ നടത്തും. ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്നതാണ്  പ്രശ്‌നോത്തരി വിഷയം. ഒക്ടോബര്‍ അഞ്ചിന് വിദ്യാര്‍ഥികള്‍ക്കായി പോസ്റ്റര്‍ ഡിസൈനിംഗ് മത്സരവും ചിത്രരചനാ മത്സരവും  ചെറുതോണി പോലീസ് അസോസിയേഷന്‍ ഹാളില്‍ രാവിലെ പത്തുമുതല്‍ നടത്തും. ചിത്രരചനയ്ക്ക് ക്രയോണും പെന്‍സിലും ഉപയോഗിക്കാം. ഇവ മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്.
  ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. പ്രശ്നോത്തരി, പോസ്റ്റര്‍ ഡിസൈനിംഗ്, ചിത്രരചന മത്സരങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് gandhidaydio@gmail.com    ഇമെയില്‍ വിലാസത്തില്‍ പേര്, വയസ്, ക്ലാസ്, സ്‌കൂള്‍ എന്നീ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫോണ്‍: 04862 233036.

 

date