Skip to main content

ലൈഫ് മിഷന്‍ മൂന്നാംഘട്ടം സമയപരിധി നീട്ടി

ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തിലെ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അംഗീകൃത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കി അര്‍ഹത തെളിയിക്കുന്നതിനുള്ള സമയപരിധി ഒക്‌ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. ഇനിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തി അര്‍ഹത തെളിയിക്കാത്തവര്‍ റേഷന്‍കാര്‍ഡ്, ഗുണഭോക്താവിനും കുടുംബത്തിനും ഭൂമിയില്ല എന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ് ഇവയുമായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എത്തിച്ചേരണം. നിശ്ചിത സമയപരിധിക്കുള്ളില്‍ രേഖകള്‍ ഹാജരാക്കാത്തവരെ അനര്‍ഹരായി പരിഗണിക്കുമെന്ന് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
                                                   

date