Skip to main content
ലോക വയോജന ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുന്ന ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണ്‍

ലോക വയോജന ദിനം ആഘോഷിച്ചു

സാമൂഹ്യനീതി വകുപ്പിന്റെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും അഭിമുഖ്യത്തില്‍ ലോക വയോജന ദിനാഘോഷവും വയോജനോത്സവവും  സംഘടിപ്പിച്ചു. വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം എന്നതായിരുന്നു പരിപാടിയുടെ മുദ്രാവാക്യം. ഒക്ടോബര്‍ 1 ലോക വയോജന ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വയോമിത്രം നിലവിലുള്ള ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തും വയോജന ദിനാഘോഷം സംഘടിപ്പിച്ചത്.

തൊടുപുഴ മര്‍ച്ചന്റ്  ട്രസ്റ്റ് ഹാളില്‍ നടന്ന പൊതുപരിപാടി ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ജെസ്സി ആന്റണി അധ്യക്ഷയായിരുന്നു. വയോജനങ്ങളുടെ വിവിധ കലാപരിപാടികളോടു കൂടി ആരംഭിച്ച പരിപാടിയില്‍ മുതിര്‍ന്ന പൗര•ാരെ ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ വിജയകുമാരി ഉദയസൂര്യന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ തൊടുപുഴ അല്‍ അസര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റ് അംഗങ്ങളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും വയോമിത്രം പ്രവര്‍ത്തകരുടെയും വയോജന ക്ലബ് അംഗങ്ങളുടെയും സജീവ സാന്നിധ്യമുണ്ടായിരുന്നു.

സംസ്ഥാനമാകെ വയോജന സന്ദേശം എത്തിക്കുന്നതിനും  വയോജനങ്ങള്‍ക്ക് മാനസികോല്ലാസം പകരുവാനും കഴിയുന്ന കലാപരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചു. വയോജനങ്ങളുടെ തിരുവാതിര,  നാടോടി നൃത്തം തുടങ്ങിയ കലാപരിപാടികള്‍ പുതുമയുള്ളവയായിരുന്നു. തുടര്‍ന്ന് കൊച്ചിന്‍ പ്രണവം ഓര്‍ക്കസ്ട്രയുടെ ഗാനമേളയും സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ജി ഗോപകുമാര്‍, തൊടുപുഴ മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ ഹരി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം മനോജ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ ഗോപാലകൃഷ്ണന്‍, വയോജന കൗണ്‍സില്‍ ജില്ലാ കമ്മിറ്റിയംഗം എ കെ ശശിധരന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജമീല കെ, ഇടുക്കി ജില്ലാ ഗവണ്‍മെന്റ് വൃദ്ധ വികലാംഗ സദനം സൂപ്രണ്ട് വി കെ രാധാകൃഷ്ണപിള്ള, ഇടുക്കി ജില്ലാ സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജോബി വര്‍ഗീസ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.
 

date