Skip to main content

കട്ടപ്പനയില്‍ വായ്പാമേള 4, 5 തീയതികളില്‍

ജില്ലയിലെ ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 4, 5 തീയതികളില്‍ കട്ടപ്പന സെന്റ് ജോര്‍ജ്ജ് പാരിഷ് ഹാളില്‍ നടത്തുന്ന വായ്പാമേള  ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന് പള്ളിക്കവല പാരിഷ്ഹാളില്‍ ചേരുന്ന യോഗത്തില്‍ യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ പി.എസ്. രാജന്‍ അധ്യക്ഷത വഹിക്കും. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍ മുഖ്യ പ്രഭാഷണം നടത്തും. ബാങ്ക് വാ.യ്പകളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും ഉണ്ടാകും

date