Skip to main content

സംസ്ഥാനതല ശാസ്ത്ര പ്രബന്ധ രചനാ മത്സരം

 

കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം എന്നിവയെ അതിജീവിച്ച പ്രാദേശിക ജൈവ വൈവിധ്യ സംരക്ഷണ മാതൃകകള്‍ എന്ന പേരില്‍ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ശാസ്ത്ര പ്രബന്ധ രചനാ മത്സരം ഹയര്‍ സെക്കന്ററി വരെയുള്ള ആധ്യാപകര്‍ക്ക് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്നു. കേരളത്തിലെ പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള തനത് മാതൃകകള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് മത്സരം. ശാസ്ത്ര പ്രബന്ധം ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. 2000 വാക്കുകള്‍ കവിയരുത്. ഇണ്ടു ചിത്രങ്ങള്‍ പ്രബന്ധത്തോടൊപ്പം അയയ്ക്കാം. എന്‍ട്രികള്‍ ഒറിജിനല്‍ ആയിരിക്കണം. മുമ്പ്  പ്രസിദ്ധീകരിച്ചതോ പകര്‍ത്തി എഴുതിയതോ ആകരുത്.  പ്രബന്ധത്തിന് ഒരു രചയിതാവ് മാത്രമേ പാടുള്ളൂ. പ്രബന്ധത്തിന്റെ പ്രിന്റ് കോപ്പി തപാലിലും സോഫ്റ്റ് കോപ്പി പി.ഡി.എഫ് ആയി ഇ മെയിലിലും അയയ്ക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്    www.keralabiodiversity.org    ഫോണ്‍ 0471 2724749 ടോള്‍ഫ്രീ 18004255383.

date